CM Letter | 'പ്ലഷര്‍' അവസാനിപ്പിക്കുന്നതിന് തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ല; ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത്

 


തിരുവനന്തപുരം: (www.kvartha.com) ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പുറത്ത്. ഗവര്‍ണറുടെ 'പ്ലഷര്‍' അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നു കരുതുന്നുവെന്നുമാണ് മറുപടി കത്തില്‍ മുഖ്യമന്ത്രി പറയുന്നത്.

ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വലകശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു പരിപാടിക്കിടെ ബാലഗോപാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പ്രീതി പിന്‍വലിച്ചത്.

കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കത്തിന് മറുപടി നല്‍കിയത്.

മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ:


'ഭരണഘടനാപരമായി നോക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും കണക്കിലെടുത്താല്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ 'പ്ലഷര്‍' അവസാനിപ്പിക്കുന്നതിനുള്ള ഒരു കാരണവും പ്രസ്താവനയ്ക്കില്ല. 

CM Letter | 'പ്ലഷര്‍' അവസാനിപ്പിക്കുന്നതിന് തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ല; ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത്

ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന മന്ത്രിസഭാംഗമായ കെ എന്‍ ബാലഗോപാലിലുള്ള എന്റെ വിശ്വാസം മുകളില്‍ വിവരിച്ച കാരണങ്ങളാല്‍ അചഞ്ചലമായി തുടരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നു ബഹുമാനപ്പെട്ട ഗവര്‍ണര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.'

അതേസമയം കത്തിനെ കുറിച്ച് ധനമന്ത്രിയോട് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ വിമര്‍ശനങ്ങളൊന്നും നടത്താതെ വളരെ കരുതലോടെയായിരുന്നു മറുപടി നല്‍കിയത്. 'ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്.

ഇന്‍ഡ്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല' എന്നാണ് കത്തിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.

Keywords: Chief Minister's reply to Governor's letter is out, Thiruvananthapuram, News, Chief Minister, Governor, Letter, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia