Arrested | വീട്ടില്‍ സൂക്ഷിച്ചിരുന്ന മലമാന്‍ ഇറച്ചിയുമായി യുവാവ് പിടിയില്‍; കാലുകളും തലയും കണ്ടെടുത്തു

 


ചക്കിട്ടപാറ: (www.kvartha.com) വീട്ടില്‍ സൂക്ഷിച്ചിരുന്ന മലമാന്‍ ഇറച്ചിയുമായി യുവാവ് പിടിയില്‍. മുതുകാട് വനഭൂമിക്ക് സമീപത്ത് താമസിക്കുന്ന പി ഡി ജോസിനെ (ജോമോന്‍ 43) ആണ് നാലു കിലോഗ്രാം വേവിച്ച ഇറച്ചിയുമായി അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ ആണ് ഇയാളെ അറസ്റ്റുചെയ്തത്. മലമാനിന്റെ കാലുകളും തലയും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് പ്രതികള്‍ ഒളിവിലായതിനാല്‍ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | വീട്ടില്‍ സൂക്ഷിച്ചിരുന്ന മലമാന്‍ ഇറച്ചിയുമായി യുവാവ് പിടിയില്‍; കാലുകളും തലയും കണ്ടെടുത്തു

റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ വി ബിജു, ഡെപ്യൂടി റേഞ്ച് ഓഫിസര്‍ ഇ ബൈജുനാഥ്, ബി എഫ് ഒമാരായ അഭിനന്ദ്, ആശ, ഉദ്യോഗസ്ഥരായ ലത്തീഫ്, പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Keywords: Chakkittapara: Deer meat seized; One arrested, Kozhikode, News, Arrested, Forest, Remanded, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia