Railway | കയ്യിൽ പണമില്ലെങ്കിൽ പോലും ട്രെയിൻ ടികറ്റ് ബുക് ചെയ്യാം! തുക പിന്നീട് അടച്ചാൽ മതി; റെയിൽവേയുടെ ഈ സേവനം പ്രയോജനപ്പെടുത്താം

 


ന്യൂഡെൽഹി: (www.kvartha.com) സാധാരണക്കാരുടെ ജീവിതത്തിന്റെ ജീവനാഡിയായി റെയിൽവേ കണക്കാക്കപ്പെടുന്നു. ഓരോ ദിവസവും കോടിക്കണക്കിന് പേരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. രാജ്യത്ത് ഇപ്പോൾ ഉത്സവകാലമാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂട്ടത്തോടെ സ്വന്തം വീടുകളിലേക്ക് ജോലി സ്ഥലത്ത് നിന്നും മറ്റും യാത്ര പോകുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ നിരവധി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്.
                   
Railway | കയ്യിൽ പണമില്ലെങ്കിൽ പോലും ട്രെയിൻ ടികറ്റ് ബുക് ചെയ്യാം! തുക പിന്നീട് അടച്ചാൽ മതി; റെയിൽവേയുടെ ഈ സേവനം പ്രയോജനപ്പെടുത്താം

ട്രെയിനുകളിലെ റിസർവേഷനായി ഇൻഡ്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC) യാത്രക്കാർക്കായി ഒരു സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പണം മുടക്കാതെ റെയിൽവേ ടികറ്റ് ബുക് ചെയ്യാം. 'ട്രാവൽ നൗ പേ ലേറ്റർ' എന്നാണ് ഈ സൗകര്യത്തിന്റെ പേര്. IRCTC യുടെ Rail Connect ആപിലും നിങ്ങൾക്ക് ഈ സൗകര്യം ലഭിക്കും. 'ട്രാവൽ നൗ പേ ലേറ്റർ' സേവനം നൽകുന്നതിന് ഐആർസിടിസി CASHe-യുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ ടികറ്റ് ബുക് ചെയ്യേണ്ടി വരുന്ന ആളുകൾക്ക് പലപ്പോഴും അതിന് പണം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തി പണം മുടക്കാതെ റെയിൽവേ ടികറ്റ് ബുക് ചെയ്യാം. CASHe എന്ന EMI ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് എളുപ്പത്തിൽ ടികറ്റ് ബുക് ചെയ്യാവുന്നതാണ്. മൂന്ന് മുതൽ ആറ് മാസം വരെയുള്ള EMI ഓപ്ഷനിലൂടെ നിങ്ങൾക്ക് തുക തിരിച്ചടയ്ക്കാം. ഈ സൗകര്യം വഴി രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് റെയിൽവേ യാത്രക്കാർക്ക് വലിയ നേട്ടം ലഭിക്കും. തത്കാൽ, നോർമൽ ടികറ്റ് ബുകിങ്ങിന് ട്രാവൽ നൗ, പേ ലേറ്റർ എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഈ സൗകര്യം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ഒരു തരത്തിലുള്ള ഡോക്യുമെന്റേഷനും ആവശ്യമില്ല.

രാജ്യത്തുടനീളം ഐആർസിടിസി വഴി 'ട്രാവൽ നൗ പേ ലേറ്റർ' സൗകര്യം ആരംഭിച്ചതായി ഇതു സംബന്ധിച്ച വിവരങ്ങൾ നൽകി കാഷ് ചെയർമാൻ വി രാമൻ കുമാർ പറഞ്ഞു. പ്രതിദിനം 15 ലക്ഷം പേരാണ് ഈ ആപ് വഴി ടികറ്റ് ബുക് ചെയ്യുന്നത്. TNPL സേവനത്തിലൂടെ കഴിയുന്നത്ര ആളുകളിലേക്ക് അതിന്റെ സാമ്പത്തിക സേവനങ്ങൾ വ്യാപിപ്പിക്കാൻ CASHe പദ്ധതിയിടുന്നുണ്ട്.

IRCTC-യുടെ Rail Connect ആപ് വഴി നിങ്ങൾക്ക് എളുപ്പത്തിൽ റിസർവേഷൻ നടത്താം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഫോൺ സ്റ്റോറിൽ നിന്നോ ആപ് ഡൗൺലോഡ് ചെയ്യണം. ഇതിനുശേഷം, ചില ലളിതമായ ഘട്ടങ്ങൾ പാലിച്ചുകൊണ്ട്, നിങ്ങൾക്ക് എളുപ്പത്തിൽ റെയിൽവേ ടികറ്റ് ബുക് ചെയ്യാം. നിലവിൽ ബുകിംഗിന് പണമില്ലെങ്കിൽ, നിങ്ങൾക്ക് CASHe TNPL ഓപ്ഷനും തിരഞ്ഞെടുക്കാം.

Keywords: CASHe, IRCTC to launch Travel Now Pay Later facility on Rail Connect mobile app, National,News,Top-Headlines,Latest-News,Railway,Ticket,Train,Online,Registration.
  

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia