Investigation | 'ഇതരസംസ്ഥാന തൊഴിലാളിയെ മുറിയില്‍ പൂട്ടിയിട്ട് പണവും മൊബൈല്‍ ഫോണും ബൈകും കവര്‍ന്നു'; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


കണ്ണൂര്‍: (www.kvartha.com) പയ്യാവൂരിനടുത്തെ ചെമ്പേരിയില്‍ മറുനാടന്‍ തൊഴിലാളിയെ പൂട്ടിയിട്ട് പണവും മൊബൈല്‍ ഫോണും ബൈകും കവര്‍ച നടത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്പേരി ടൗണില്‍ വാടക മുറിയില്‍ താമസിക്കുന്ന ഗോര്‍ദാന്‍ മീണയെയാണ് പൂട്ടിയിട്ട് കവര്‍ചക്ക് ഇരയാക്കിയത്. വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഗോര്‍ദാന്‍ മീണ നാട്ടുകാരില്‍ ചിലരെ വിവരം അറിയിച്ചു. അവരെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് പുറത്ത് എത്തിച്ചത്.
               
Investigation | 'ഇതരസംസ്ഥാന തൊഴിലാളിയെ മുറിയില്‍ പൂട്ടിയിട്ട് പണവും മൊബൈല്‍ ഫോണും ബൈകും കവര്‍ന്നു'; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 30,800 രൂപയും 14,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 1,22,000 രൂപയുടെ യൂണികോണ്‍ ബൈകും നഷ്ടപ്പെട്ടതായി മനസിലായത്. കുടിയാന്‍മല സിഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടെ താമസിച്ചിരുന്ന ഇയാളുടെ സഹതൊഴിലാളിയെ കാണാതായതായി പൊലീസ് പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Investigates, Robbery, Theft, Cash, mobile phone and bike stolen; police intensified investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia