Cannabis plant | ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മത്തിപറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ച വീടിന്റെ പരിസരത്തു നിന്നും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്സൈസ് പ്രദേശത്ത് പരിശോധന നടത്തി.
 
Cannabis plant | ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി



മത്തിപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവുചെടി എക്സൈസ് സംഘം കണ്ടെത്തിയത്. കഞ്ചാവ് പൂത്ത് ഗന്ധം പരത്തിയപ്പോള്‍ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചൊക്ളി മത്തിപ്പറമ്പിലെ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മൂന്നുമീറ്റര്‍ നീളവും മൂന്ന് സെന്റീമീറ്റര്‍ കനവുമുള്ള വലിയ ചെടി കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് എക്സൈസ് റെയ്ഡ് നടത്തിയത്.

ഇതിനടുത്ത പറമ്പിലെ വീടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നരവര്‍ഷത്തോളം താമസിച്ചിരുന്നു. ഇവര്‍ ആസമയം നട്ടതാണോയെന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. സംഭവത്തില്‍ എക്സൈസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ യു ഷെനിത്ത് രാജ്, സിവില്‍ ഓഫീസര്‍മാരായ സി പി രതീഷ്, ജസ്ന ജോസഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് ചെടി വ്യഴാഴ്ച രാവിലെ വടകരയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

keywords:  Kerala, Kannur, News, Top-Headlines,Police,Police Station,Case, Cannabis plant found in non-state workers lived
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia