World Cup | മെസിക്കും റൊണാള്‍ഡോയ്ക്കും ഇത് അവസാന ലോക കപ്! ഇതിഹാസ താരങ്ങള്‍ക്ക് കിരീടം ഉയര്‍ത്താനാവുമോ? പ്രതീക്ഷകള്‍ ഇങ്ങനെ

 


ദോഹ: (www.kvartha.com) ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിക്കോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കോ ഖത്വറില്‍ ലോകകപ് ഉയര്‍ത്താനായാല്‍ അവര്‍ക്ക് അവിസ്മരണീയമായ രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാം. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ 37 ഉം മെസിക്ക് 35 ഉം വയസ് ഉള്ളതിനാല്‍, ഈ രണ്ട് താരങ്ങള്‍ക്കുള്ള അവസാന അവസരമാണ് ഖത്വര്‍ ലോക കപ്. ക്ലബിനും രാജ്യത്തിനുമായി 1,600-ലധികം ഗോളുകളും 50-ലധികം വലിയ കിരീടങ്ങളും നേടിയവരാണിവര്‍. ഇത്രയും കാലം ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ കുറവാണ്.
                  
World Cup | മെസിക്കും റൊണാള്‍ഡോയ്ക്കും ഇത് അവസാന ലോക കപ്! ഇതിഹാസ താരങ്ങള്‍ക്ക് കിരീടം ഉയര്‍ത്താനാവുമോ? പ്രതീക്ഷകള്‍ ഇങ്ങനെ

അര്‍ജന്റീനയുടെ ക്യാപ്റ്റനോ പോര്‍ചുഗലിന്റെ ക്യാപ്റ്റനോ ലോക ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം ഉയര്‍ത്തിയാല്‍ തിളക്കമേറെയാണ്. രണ്ട് മ്യൂസിയങ്ങള്‍ നിറയ്ക്കാന്‍ ആവശ്യമായ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടും മെസിയും റൊണാള്‍ഡോയും ലോകകപ് നേടിയിട്ടില്ല. മെസി ഏഴ് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്, റൊണാള്‍ഡോ അഞ്ച് തവണയും. മെസിയുടെ അഞ്ചാമത്തെ ലോകകപ് മത്സരമാണ് ഖത്വറിലേത്. ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. റൊണാള്‍ഡോ ഇതുവരെ നാല് ലോകകപുകളില്‍ കളിക്കുകയും 17 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

മെസിക്ക് ലോകകപ് നേടാനാകുമോ?

ഫിഫ ലോകകപ് ട്രോഫി ഉയര്‍ത്തുന്നത് അര്‍ജന്റീന സൂപര്‍താരത്തിന് ചരിത്ര നിമിഷമായിരിക്കും, അദ്ദേഹവും അര്‍ജന്റീനയും ഇപ്പോള്‍ ഉള്ള ഫോമില്‍ അത് വളരെ സാധ്യമാണ്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററുമാണ് മെസി. 2006-ല്‍, ഫിഫ ലോകകപ് കളിക്കുകയും ഗോള്‍ നേടുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറി.

2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപില്‍ മെസി ഗംഭീരമായിരുന്നു, അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചു. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ ജര്‍മനി 1-0 ന് വിജയിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മെസിക്ക് ലഭിച്ചെങ്കിലും ലോകകപ് കിരീടമെന്ന സ്വപ്നം പൂവണിഞ്ഞില്ല. ഇതുവരെ മെസി 691 ക്ലബ് ഗോളുകള്‍ നേടിയിട്ടുണ്ട്, 248 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 90 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകകപ് നേടാനാകുമോ?

പോര്‍ചുഗീസ് ഫുട്‌ബോളിന്റെ ഇതുവരെയുള്ള ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് റൊണാള്‍ഡോയുടെ കയ്യൊപ്പുണ്ടായിരുന്നു. പോര്‍ചുഗലിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടമായ 2016ലെ യൂറോ കപ് വിജയത്തില്‍ റൊണാള്‍ഡോ നിര്‍ണായകമായി. റൊണാള്‍ഡോ ഇത് തന്റെ അവസാന ലോകകപായിരിക്കുമെന്ന് പറഞ്ഞിരുന്നു. 191 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ, പോര്‍ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനാണ്. രാജ്യത്തിനായി 117 ഗോളുകള്‍ നേടിയ നേടിയ അദ്ദേഹം എക്കാലത്തെയും സ്‌കോററാണ്. 2006 ല്‍ സെമിഫൈനലില്‍ എത്തിയതാണ് റൊണാള്‍ഡൊക്കൊപ്പമുള്ള പോര്‍ചുഗലിന്റെ മികച്ച നേട്ടം.

മൂന്ന് വര്‍ഷത്തെ അപരാജിത കുതിപ്പിലാണ് അര്‍ജന്റീനയെങ്കില്‍ 2016 യൂറോയും 2019ലെ നേഷന്‍സ് ലീഗും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പോര്‍ചുഗല്‍. ഇതിഹാസ താരങ്ങള്‍ക്ക് കപ് ഉയര്‍ത്താനാകുമോയെന്ന് കാത്തിരുന്ന് കാണാം.

Keywords:  Latest-News, FIFA-World-Cup-2022, World, World Cup, Football, Football Player, Sports, Cristiano Ronaldo, Leonal Messi, Qatar, Top-Headlines, Can Lionel Messi or Cristiano Ronaldo win the World Cup?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia