Arrested | കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍. കണ്ണൂര്‍-കാസര്‍കോട് റൂടില്‍ സര്‍വീസ് നടത്തുന്ന മാധവി ബസ് ക്ലീനര്‍ കെഎസ് സുഭാഷിനെ (46) യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ എറണാകുളത്ത് ജീവനക്കാരിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
            
Arrested | കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഇതുകൂടാതെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും മാതാവിനെയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന വിവരമറിഞ്ഞതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ സുഭാഷിനെ വീട്ടില്‍ വെച്ചാണ് സിഐ മഹേഷ് കെ നായര്‍, എഎസ്‌ഐ അബ്ദുര്‍ റഊഫ്, സീനിയര്‍ സിപിഒമാരായ ജോസ്ലിന്‍ രമേശന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ സുഭാഷിനെ റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Bus, Bus employee arrested for misbehavior.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia