Controversy | 'മുസ്ലിംകളെ ബഹിഷ്കരിക്കണം', വി എച് പി യോഗത്തിലെ ബിജെപി എംപിയുടെ പ്രസംഗം വിവാദമായി; വൈറൽ വീഡിയോ കാണാം

 


ന്യൂഡെൽഹി: (www.kvartha.com) മുസ്‌ലിംകളെ ലക്ഷ്യമിട്ട് 'സമ്പൂർണ ബഹിഷ്‌കരണ’ത്തിന് ആഹ്വാനം ചെയ്ത ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയുടെ പ്രസംഗം വിവാദത്തിൽ. ഡെൽഹിയിൽ നടന്ന വിശ്വഹിന്ദു പരിഷതിന്റെ ‘ആക്രോശ് സഭ’യിലാണ് എംപി ​​മുസ്ലീങ്ങളെ ബഹിഷ്കരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചത്. പരിപാടിയിൽ പങ്കെടുത്ത മറ്റുചില നേതാക്കളും വിവാദ പ്രസ്താവനകൾ നടത്തി.
  
Controversy | 'മുസ്ലിംകളെ ബഹിഷ്കരിക്കണം', വി എച് പി യോഗത്തിലെ ബിജെപി എംപിയുടെ പ്രസംഗം വിവാദമായി; വൈറൽ വീഡിയോ കാണാം

മനീഷ് എന്ന യുവാവിന്റെ കൊലപാതകം പരാമർശിച്ച, പശ്ചിമ ഡെൽഹിയിൽ നിന്നുള്ള എംപിയായ പർവേഷ് സാഹിബ് സിംഗ്, കൊലപാതകം നടത്തിയത് 'ജിഹാദി ഘടകങ്ങളാണ്' ആരോപിച്ചു. 'അവരുടെ തല ശരിയാക്കണമെങ്കിൽ, അവരെ നേരെയാക്കണമെങ്കിൽ, സമ്പൂർണ ബഹിഷ്കരണമാണ് ഏക പ്രതിവിധി. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ കൈ ഉയർത്തുക', ​​ബിജെപി എംപി പറഞ്ഞു, ജനക്കൂട്ടത്തോട് ആംഗ്യം കാണിച്ചു. തുടർന്ന് എല്ലാവരും കൈകൾ ഉയർത്തി.

മുസ്‌ലിംകളുടെ കടകളിൽ നിന്ന് സാധനങ്ങളൊന്നും വാങ്ങരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 'നിങ്ങൾ അവരിൽ നിന്ന് പച്ചക്കറികൾ വാങ്ങേണ്ടതില്ല. അവർ മീൻ-മാംസ കടകൾ നടത്തുന്നു. അവർക്ക് ലൈസൻസ് ഇല്ലെങ്കിൽ അവ അടച്ചുപൂട്ടാൻ മുനിസിപൽ കോർപറേഷനോട് പറയണം', എംപിയെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.

അതേസമയം, ഈ യോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര ജോയിന്റ് ജനറൽ സെക്രടറി ഡോ.സുരേന്ദ്ര ജെയിനും വിവാദ പ്രസ്താവന നടത്തി, 'മനോഹരമായ നഗരത്തെ ജിഹാദികൾ മിനി പാകിസ്താൻ ആക്കി', ജെയിൻ പറഞ്ഞു. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാർ പരിപാടിയിൽ സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു. മുസ്ലീങ്ങളെക്കുറിച്ചുള്ള ഗുർജറിന്റെ വിവാദ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടു. 'നമ്മുടെ മനോഹരമായ നഗരം പന്നികളുടെ നഗരമായി മാറിയിരിക്കുന്നു', ബിജെപി എംഎൽഎ പറയുന്നത് വീഡിയോയിൽ കേൾക്കാം.
വർമയുടെ പ്രസംഗത്തെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ട്വിറ്ററിൽ പലരും ടാഗ് ചെയ്തു. ബിജെപി നേതാവിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് ചിലർ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഹൈദരാബാദ് എംപിയും ഓൾ ഇൻഡ്യ മജ്‌ലിസ്-ഇ-ഇതിഹാദുൽ മുസ്ലിമീൻ തലവനുമായ അസദുദ്ദീൻ ഒവൈസി പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചു. ബിജെപി മുസ്ലീങ്ങൾക്കെതിരെ യുദ്ധം തുടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.

Keywords:  New Delhi, India, News, Top-Headlines, Muslim, VHP, BJP, MP, Viral, Video, Ban, Controversy, Controversial Statements, BJP MP calls for boycott of Muslims at VHP meeting.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia