Indian currency | ഇൻഡ്യൻ കറൻസിയിൽ ഛത്രപതി ശിവജി; എഡിറ്റ് ചെയ്ത ഫോടോ പങ്കുവെച്ച് ബിജെപി നേതാവ്; അരവിന്ദ് കേജ്രിവാളിന് മറുപടി

 


മുംബൈ: (www.kvartha.com) ഇൻഡ്യൻ കറൻസിയുടെ രൂപഭാവം മാറ്റണമെന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിർദേശത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മറാഠാ ഇതിഹാസം ഛത്രപതി ശിവജിയുടെ ചിത്രമുള്ള എഡിറ്റ് ചെയ്ത 200 രൂപ നോടിൻറെ ചിത്രം പങ്കുവെച്ച് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ കങ്കാവ്‌ലിയിൽ നിന്നുള്ള എംഎൽഎ നിതേഷ് റാണെയാണ് 'ഇത് അനുയോജ്യം' എന്ന അടിക്കുറിപ്പോടെ ഫോടോ ട്വീറ്റ് ചെയ്തത്.
              
Indian currency | ഇൻഡ്യൻ കറൻസിയിൽ ഛത്രപതി ശിവജി; എഡിറ്റ് ചെയ്ത ഫോടോ പങ്കുവെച്ച് ബിജെപി നേതാവ്; അരവിന്ദ് കേജ്രിവാളിന് മറുപടി
                    
വരാനിരിക്കുന്ന ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ എതിരാളിയായി ഉയർന്നുവന്ന കേജ്‌രിവാൾ, മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോടുകൾ ഇറക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ ഉയർത്താനുള്ള ഒരു മാർഗമാണെന്ന് വാദിച്ച അദ്ദേഹം ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാൻ പോലും ഇത് സഹായിച്ചേക്കുമെന്ന് സൂചിപ്പിച്ചു.

എന്നാൽ ഈ നിർദേശം വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപിയുടെ മുതിർന്ന നേതാക്കൾ എഎപി അധ്യക്ഷനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. തന്റെ സർകാരിന്റെ പിഴവുകളിൽ നിന്നും ആം ആദ്മി പാർടിയുടെ ഹിന്ദു വിരുദ്ധ ചിന്താഗതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കെജ്‌രിവാൾ രാഷ്ട്രീയ നാടകം കളിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Keywords: BJP Leader Shares Fake Shivaji-On-Note Pic In Dig At AAP, National,News,Top-Headlines,Latest-News,Mumbai,BJP,Chief Minister,Photo,Twitter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia