Obituary | ഭാഗവതാചാര്യന്‍ കെ കെ ചൂളിയാട് അന്തരിച്ചു

 


ഇരിക്കൂര്‍: (www.kvartha.com) പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ഭാഗവതാചാര്യനും ചിത്രകലാധ്യാപകനുമായ മാമാനം ഭാഗവത രത്‌നം കെ കെ ചൂളിയാട് (കരുണാകരന്‍-77 ) അന്തരിച്ചു. 31 വര്‍ഷം പട്ടാനൂര്‍ കെ പി സി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്നു.
  
Obituary | ഭാഗവതാചാര്യന്‍ കെ കെ ചൂളിയാട് അന്തരിച്ചു

നൂറ് കണക്കിന് ആധ്യാത്മിക പ്രഭാഷണങ്ങളും, ഭാഗവത സപ്താഹത്തില്‍ ആചാര്യനുമായിരുന്ന അദ്ദേഹം മേകപ് മാനായും സ്‌കൗട് മാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ചന്ദ്രമതി. മക്കള്‍: ബീന, ജ്യോതി ബസു, ജോഷി. മരുമക്കള്‍ : പ്രകാശന്‍, രൂപ, പ്രിയ.

മൃതദേഹം ഞായറാഴ്ച രാവിലെ 8.30 ന് സ്വദേശമായ ചൂളിയാട് പൊതു ദര്‍ശനത്തിനുശേഷം 10-30 ന് പട്ടാനൂര്‍ കെ പി സി ഹൈസ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് 2-30 ഓടെ കുന്നോത്ത് പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Keywords: Bhagavatacharya KK Chooliyad passed away, Kannur, News, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia