Miya Museum | അസമിലെ 'മിയ മ്യൂസിയം' ഭരണകൂടം അടച്ചുപൂട്ടി

 


ഗുവാഹതി: (www.kvartha.com) കാർഷിക ഉപകരണങ്ങളും മറ്റ് വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനായി ബംഗ്ലാദേശ് വംശജരായ കുടിയേറ്റ മുസ്ലീങ്ങളുടെ സംഘടന, 'മിയ' എന്നറിയപ്പെടുന്ന ഗോൾപാറ ജില്ലയിൽ സ്ഥാപിച്ച സ്വകാര്യ മ്യൂസിയം അസം സർകാർ അടച്ചുപൂട്ടി.                  
               
Miya Museum | അസമിലെ 'മിയ മ്യൂസിയം' ഭരണകൂടം അടച്ചുപൂട്ടി


പ്രദർശനത്തിന് വെച്ചിരിക്കുന്ന വസ്തുക്കൾ അസമീകളുടെ പരമ്പരാഗത ഉപകരണങ്ങളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നഗരത്തിൽ മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ലാഖിപൂരിലെ മിയ മ്യൂസിയം ഗോൾപാറ ജില്ലാ ഭരണകൂടം സീൽ ചെയ്തത്.

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതി പ്രകാരം നിർമിച്ച വീട്ടിൽ അനധികൃതമായി മ്യൂസിയം തുറന്നതിനാൽ സീൽ ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. സസ്പെൻഷനിലായിരുന്ന സർകാർ അധ്യാപകൻ മോഹർ അലി എന്ന വീടിന്റെ ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മിയ മ്യൂസിയം പൊളിച്ചുമാറ്റണമെന്ന ആവശ്യം നിരവധി ബിജെപി നേതാക്കൾ ഇതിനകം ഉന്നയിച്ചിരുന്നു. അസമീസ് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ആശയമാണ് മ്യൂസിയമെന്ന് ബിജെപി എംഎൽഎ പ്രശാന്ത ഫുക്കൻ ആരോപിച്ചു.

Keywords: Assam: 'Miya Museum' sealed in Goalpara, National,News,Top-Headlines, Assam, Latest-News, Chief Minister, Prime Minister, BJP, MLA, Government.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia