Shot | സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു

 



കൊല്ലം: (www.kvartha.com) കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ അഭിഭാഷകന്‍ മുകേഷിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Shot | സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്‌സ് എന്നയാളാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടി ഉതിര്‍ത്തത്. ഇയാളും മുകേഷും തമ്മില്‍ കുറച്ചുനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെയ്പില്‍ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത്. പ്രൈം അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രൈം അലക്‌സ് സമാന രീതിയില്‍ ഉളള കേസുകളില്‍ ഉള്‍പെട്ടിട്ടുള്ള ആളാണ്. ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട്. മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. 

Keywords:  News,Kerala,State,Kollam,Shot,Police,Crime,lawyer,Local-News, Argument between friends, lawyer shot at Kotarakara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia