Follow KVARTHA on Google news Follow Us!
ad

Earthquake | സഊദി അറേബ്യയിലെ തബൂകില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ല

3.38 magnitude quake hits northwest of Tabuk#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ തബൂകില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ തബൂക് മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. 

തബൂക് മേഖലയ്ക്ക് 48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സഊദി ജിയോളജികല്‍ സര്‍വേ (എസ്ജിഎസ്) അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. 

News,World,international,Riyadh,Saudi Arabia,Gulf,UAE,Top-Headlines, 3.38 magnitude quake hits northwest of Tabuk


നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി 10:46 ന് രേഖപ്പെടുത്തിയ ഭൂചലനം ദുര്‍ബലമാണെന്നും അപകടകരമല്ലെന്നും എസ്ജിഎസ് വക്താവ് താരിഖ് അബ അല്‍-ഖൈല്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കി. 

           
News,World,international,Riyadh,Saudi Arabia,Gulf,UAE,Top-Headlines, 3.38 magnitude quake hits northwest of Tabuk

     
Keywords: News,World,international,Riyadh,Saudi Arabia,Gulf,UAE,Top-Headlines, 3.38 magnitude quake hits northwest of Tabuk

Post a Comment