Poyya Farm | അഡാകിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും: മന്ത്രി വി അബ്ദുർ റഹ് മാൻ

 


കൊല്ലം: (www.kvartha.com) അഡാകിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഒരു വര്‍ഷത്തിനകം മാറ്റിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുർ റഹ് മാൻ. പൊയ്യ ഫാം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Poyya Farm | അഡാകിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും: മന്ത്രി വി അബ്ദുർ റഹ് മാൻ

ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇപ്പോള്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കിയാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മത്സ്യം പാചകം ചെയ്ത് കൊടുക്കാനുള്ള സൗകര്യം കൂടി ഫാമില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി കെ ഡേവിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords: Poyya Farm under Adak will be transformed into what people want: Minister V Abdu Rahiman, Kollam, News, Minister, Fish, Media, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia