Shoaib Akhtar Video | 'ഞാൻ വേദനയിലാണ്, നിങ്ങളുടെ പ്രാർഥനകൾ വേണം'; ശസ്ത്രക്രിയയ്ക്ക് ശേഷം ആരാധകരോട് അഭ്യർഥനയുമായി ശുഐബ് അക്തർ; വീഡിയോ കാണാം

 


മെൽബൺ: (www.kvartha.com) മുൻ പാകിസ്താൻ അന്താരാഷ്ട്ര താരം ശുഐബ് അക്തർ ഓസ്‌ട്രേലിയയിലെ മെൽബണിൽ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ വീഡിയോയിലൂടെ, വേഗത്തിൽ സുഖം പ്രാപിക്കാൻ ആരാധകരോട് അദ്ദേഹം അഭ്യർഥിച്ചു. ക്രികറ്റിനെയും കളിക്കാരെയും വിശകലനം ചെയ്യുന്ന യൂട്യൂബ് വീഡിയോകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ അക്തർ, താൻ വളരെയധികം വേദനയിലാണെന്നും ഇത് മറികടക്കാൻ ആരാധകരുടെ പ്രാർഥന ആവശ്യമാണെന്നും പറഞ്ഞു. ഇത് തന്റെ അവസാന ശസ്ത്രക്രിയയായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പുലർത്തി.
                       
Shoaib Akhtar Video | 'ഞാൻ വേദനയിലാണ്, നിങ്ങളുടെ പ്രാർഥനകൾ വേണം'; ശസ്ത്രക്രിയയ്ക്ക് ശേഷം ആരാധകരോട് അഭ്യർഥനയുമായി ശുഐബ് അക്തർ; വീഡിയോ കാണാം

അന്താരാഷ്ട്ര ക്രികറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും കഴിഞ്ഞ 11 വർഷമായി താൻ വേദന അനുഭവിക്കുന്നുണ്ടെന്നും ഇത് വേഗത്തിൽ ബൗളിംഗ് ചെയ്യുന്നതിന്റെ അപകടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'എനിക്ക് നാലോ അഞ്ചോ വർഷം കൂടി കളിക്കാമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്‌താൽ ഞാൻ വീൽചെയറിലാകുമെന്ന് എനിക്കറിയാമായിരുന്നു. അതാണ് ഞാൻ ക്രികറ്റിൽ നിന്ന് വിരമിക്കാൻ കാരണം. പക്ഷേ പാക്കിസ്താനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു. പാകിസ്താനുവേണ്ടി വീണ്ടും കളിക്കാൻ അവസരം കിട്ടിയാൽ ഞാൻ കളിക്കും', അക്തർ വീഡിയോയിൽ പറഞ്ഞു. സമാനമായ അഞ്ച് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നും അക്തർ വെളിപ്പെടുത്തി.

   

പാക്കിസ്താനുവേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും അക്തർ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 178ഉം ഏകദിനത്തിൽ 247ഉം ടി20യിൽ 19ഉം വികറ്റുകൾ നേടി. 'റാവൽപിണ്ടി എക്‌സ്പ്രസ്' എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 

 Keywords:  Latest-News, World, Top-Headlines, Cricket, Player, Video, Surgery, Health, Treatment, Pakistan, Social Network, Shoaib Akhtar, ‘I am in Pain, Need your Prayers’ – Watch Shoaib Akhtar’s Moving Video as he Appeals to His Fans After Surgery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia