Viral Resignation letter | ഏറ്റവും ചെറുതും രസകരവുമായ രാജിക്കത്ത് പങ്കിട്ട് യുട്യൂബ് ഇന്‍ഡ്യ; ഏറ്റെടുത്ത് നെറ്റിസൻസ്; വീഡിയോ കാണാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പലതരത്തിലുള്ള രസകരമായ രാജിക്കത്തുകള്‍ കാട്ടുതീ പോലെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അവയില്‍ പലതും സത്യസന്ധമായവ ആയിരിക്കും. യുട്യൂബ് ഇന്‍ഡ്യ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവെച്ച ഒരു രാജിക്കത്ത് തരംഗമായി കഴിഞ്ഞു. ചെറുതും എന്നാല്‍ രസകരവുമായ ഒരു രാജിക്കത്താണ് കംപനി പങ്കിട്ടത്, അത് നെറ്റിസന്മാരുടെ കയ്യടി നേടുകയും ചെയ്തു.
  
Viral Resignation letter | ഏറ്റവും ചെറുതും രസകരവുമായ രാജിക്കത്ത് പങ്കിട്ട് യുട്യൂബ് ഇന്‍ഡ്യ; ഏറ്റെടുത്ത് നെറ്റിസൻസ്; വീഡിയോ കാണാം

'ആരെ ഉദ്ദ്യേശിച്ചാണോ, അവര്‍ക്ക്, ചാലിയേ ഖതം കര്‍തേ ഹേ (ഇത് ഇപ്പോള്‍ അവസാനിപ്പിക്കാം)' എന്ന് മാത്രമേ രാജി കത്തില്‍ പറയുന്നുള്ളൂ. വെള്ള പേപറില്‍ എഴുതിയ കത്തിന് രസകരമായ നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, യൂട്യൂബ് ഇന്‍ഡ്യ അവരില്‍ ചിലര്‍ക്ക് ബുദ്ധിപൂര്‍വം മറുപടി നല്‍കി.

'ആപ് രാജി മത് കരോ (ദയവായി രാജിവെക്കരുത്),' ഒരു ഉപയോക്താവ് എഴുതി, 'ഒരിക്കലും ഇല്ല' എന്ന് കംപനി അതിന് മറുപടി നല്‍കി. 'ചലിയേ സോ ജാതേ ഹെ (നമുക്ക് ഉറങ്ങാം).' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അതിനിടെ ബജാജ് ക്യാപിറ്റല്‍ പങ്കിട്ട രാജിക്കത്തും സമ്മിശ്ര പ്രതികരണങ്ങൾ നേടി. 'പ്രിയപ്പെട്ട സര്‍, ദയവായി എന്റെ ഉറക്കവും എന്റെ സമാധാനവും തിരികെ തരൂ, അല്ലെങ്കില്‍ ഞാന്‍ തീർന്നു, ആത്മാർഥതയോടെ,' കത്തില്‍ പറയുന്നു.

Keywords: New Delhi, India, News, Top-Headlines, YouTube, Resignation, Viral, Video, YouTube India's short and crisp resignation letter wins Internet's approval; Tweets are hilarious.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia