Young man rescued | ലോറിയില്‍ ബൈകിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂര്‍, രക്ഷകയായി എത്തിയത് മെഡികല്‍ കോളജ് ജീവനക്കാരി

 


തിരുവനന്തപുരം: (www.kvartha.com) ലോറിയില്‍ ബൈകിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂറോളം. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖില്‍ (20)ആണ് രക്തം വാര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്നത്. വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം കാറിനെ മറികടക്കുന്നതിനിടെ ലോറിയില്‍ ബൈകിടിച്ചാണ് അഖിലിനു പരിക്കേറ്റത്.
  
Young man rescued | ലോറിയില്‍ ബൈകിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂര്‍, രക്ഷകയായി എത്തിയത് മെഡികല്‍ കോളജ് ജീവനക്കാരി

വെഞ്ഞാറമൂട് സ്വദേശിനിയും മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഓഫീസ് ക്ലാര്‍കുമായ അക്ഷര എന്ന യുവതിയാണ് അഖിലിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

ഓഫീസിലേക്കു പോകുമ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ട അക്ഷര അതുവഴി വന്ന ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ജീപ് കൈകാണിച്ചു നിര്‍ത്തി അതില്‍ പരിക്കേറ്റ അഖിലിനെയും കയറ്റി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഐസിയു വില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷമാണ് അക്ഷര ആശുപത്രി വിട്ടത്. പരിക്കേറ്റയാളെ കൃത്യസമയത്ത് എത്തിച്ചതിനാലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: Youth who met with accident rescued by medical college employee, News, Kerala, Top-Headlines, Youth, Accident, Police, Medical College, Bike, Thiruvananthapuram, Road, injury, Office, ICU, Junction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia