Protest | പയ്യന്നൂരില്‍ പ്രതിഷേധമാര്‍ചിനിടെ യൂത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പുരുഷ പൊലീസുകാര്‍ തല്ലിച്ചതച്ചതായി പരാതി

 


പയ്യന്നൂര്‍: (www.kvartha.com) ബ്ലോക് കോണ്‍ഗ്രസ് കമിറ്റി ഓഫീസിലെ ഗാന്ധിപ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് യൂത് കോണ്‍ഗ്രസ് - കെ എസ് യു അസംബ്ലി കമിറ്റികള്‍ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാതി വീശി. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് മര്‍ദ്ദിച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. 
           
Protest | പയ്യന്നൂരില്‍ പ്രതിഷേധമാര്‍ചിനിടെ യൂത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പുരുഷ പൊലീസുകാര്‍ തല്ലിച്ചതച്ചതായി പരാതി

നവനീത് നാരായണന്‍, ആകാശ് ഭാസ്‌കരന്‍ തുടങ്ങിയ നേതാക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിലെ ബ്ലോക് കോണ്‍ഗ്രസ് ഓഫീസ് സിപിഎ മുകാരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകര്‍ത്തത്. കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിനിലയിലിലുമായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ കേസില്‍ പൊലിസ് പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. പൊലിസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, സതീശന്‍ പാച്ചേനി, സുദീപ് ജയിംസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Protesters, Protest, Police, Woman, Youth Congress, Complaint, Injured, Assault, Youth Congress woman leader was allegedly assaulted by male policemen during a protest march in Payyanur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia