Youth Arrested | ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

 



കോട്ടയം: (www.kvartha.com) അതീവ സുരക്ഷാ മോഖലയായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെ(37)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും പരാതിയിലാണ് അറസ്റ്റ്.  

രാവിലെ 8.30നാണ് സംഭവം ഉണ്ടായത്. ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി തോമസിനെ കസ്റ്റഡയില്‍ എടുക്കുകയായിരുന്നു.

Youth Arrested | ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍


ചോദ്യം ചെയ്യലില്‍, യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഏഴരപ്പൊന്നാനയടക്കം കോടികള്‍ വിലവരുന്ന അമൂല്യ നിധികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ക്ഷേത്രപരിസരം അതീവ സുരക്ഷാ മോഖലയായി സംരക്ഷിച്ചുവരുന്നത്. 2015 ലും സമാന സംഭവം നടന്നിരുന്നു.

Keywords:  News,Kerala,State,Kottayam,Complaint,Temple,Devaswom,Custody, Youth held for unauthorised flying of drone over Ettumanur Temple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia