Court Order | 'ഭർത്താവ് സ്ത്രീയെപ്പോലെ ചമയുന്നു, രാത്രിയിൽ ഒറ്റയ്ക്ക് മുറിയിൽ ഉറങ്ങുന്നു'; വിചിത്രമായ കേസിൽ ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ ചിലവിന് നൽകാൻ യുവാവിന് കോടതി ഉത്തരവ്

 


ഇൻഡോർ: (www.kvartha.com) വിചിത്രമായൊരു കേസിൽ ഇൻഡോർ ജില്ലാ കോടതി ഭർത്താവിനോട് ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ ചിലവിന് നൽകാൻ ഉത്തരവിട്ടു. 2018 ഏപ്രിൽ 29ന് ലാസുദിയയിലെ മഹാലക്ഷ്മി നഗർ സ്വദേശിയായ 26 കാരിയായ യുവതി എൻജിനീയറാനുമായ യുവാവിനെ വിവാഹം കഴിച്ചതായി അഭിഭാഷകരായ കൃഷ്ണ കുമാർ കുൻഹാരെയും ഈശ്വർ കുമാർ പ്രജാപതിയും ജില്ലാ കോടതിയിൽ പറഞ്ഞു
                        
Court Order | 'ഭർത്താവ് സ്ത്രീയെപ്പോലെ ചമയുന്നു, രാത്രിയിൽ ഒറ്റയ്ക്ക് മുറിയിൽ ഉറങ്ങുന്നു'; വിചിത്രമായ കേസിൽ ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ ചിലവിന് നൽകാൻ യുവാവിന് കോടതി ഉത്തരവ്

യുവതിയുടെ പരാതി ഇങ്ങനെ:

'വിവാഹത്തിന് രണ്ട് വർഷം മുമ്പേ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് വിവാഹം കഴിച്ചു. വിവാഹശേഷം ഞാൻ ഭർത്താവിനൊപ്പം പൂനെയിലേക്ക് താമസം മാറി. അവിടെ ചെന്നപ്പോഴാണ് ഭർത്താവ് ചില യുവാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്ന് മനസിലായത്. ഈ ഗ്രൂപിലെ എല്ലാ ആളുകളും സ്ത്രീകളെപ്പോലെയാണ് ജീവിക്കുന്നത്. വൈകുന്നേരമായാൽ, ഭർത്താവ് നെറ്റിയിൽ ബിന്ദിയും ഹെയർ ബാൻഡും കമ്മലും അണിയുകയും ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുകയും ചെയ്യുന്നു.

എന്നെ വിട്ട് മറ്റൊരു മുറിയിലേക്ക് പോയി ഒറ്റയ്ക്ക് ഉറങ്ങുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുകയും തുടർന്ന് ഇൻഡോറിലേക്ക് വരാൻ ബന്ധുക്കൾ ആവശ്യപ്പെടുകയും ചെയ്തു. പൂനെയിൽ തുടരാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. മേകപ് കഴിഞ്ഞ് ഒരു ദിവസം ഭർത്താവ് എന്റെ അടുത്ത് വന്ന് എന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. നിസ്സാര ആവശ്യങ്ങൾക്ക് പോലും ഭർത്താവ് പണം ആവശ്യപ്പെടാൻ തുടങ്ങി. താനുമായി ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ ചേഷ്ടകൾക്കെതിരെ പ്രതിഷേധിച്ചപ്പോൾ മർദിക്കുകയും പൂനെയിൽ നിന്ന് ഇൻഡോറിൽ കൊണ്ടുവിടുകയും ചെയ്‌തു'.

കേസ് കോടതിയിൽ

ഇതിനുശേഷം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതി ഇൻഡോറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. കേസ് കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകർ മുഖേന ഭാര്യ ചില തെളിവുകളും സമർപിച്ചു. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപോർടും കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി പ്രതിമാസം 30,000 രൂപ വീതം ഭാര്യക്ക് നൽകണമെന്ന് ഭർത്താവിനോട് നിർദേശിച്ചു. 2021 മാർച് അഞ്ച് മുതലുള്ള തുക നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

Keywords:  Latest-News, National, Top-Headlines, Court Order, Husband, Family, Madhya Pradesh, Court, Assault, Complaint, Woman surprised to see the antics of the engineer husband.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia