Woman jumps over passengers | വിമാനത്തില്‍ സീറ്റിലിരിക്കാന്‍ യാത്രക്കാരുടെ മുകളിലൂടെ ചാടിക്കയറുന്ന സ്ത്രീ! വീഡിയോ വൈറൽ

 


ന്യൂഡെല്‍ഹി: (www.kvartha.com) വിമാനത്തില്‍ സീറ്റിലിരിക്കാന്‍ യാത്രക്കാരുടെ മുകളിലൂടെ ചാടിക്കയറുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. ബ്രാന്‍ഡന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കിട്ട ഈ ക്ലിപ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ അമ്പരപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തു. വിമാനത്തില്‍ മര്യാദയില്ലാത്ത യാത്രക്കാര്‍ക്കൊപ്പം സഞ്ചരിക്കേണ്ടിവരുന്നത് വളരെ മോശമായ അവസ്ഥയാണെന്ന് പലരും ചൂണ്ടിക്കാണിച്ചു.
                          
Woman jumps over passengers | വിമാനത്തില്‍ സീറ്റിലിരിക്കാന്‍ യാത്രക്കാരുടെ മുകളിലൂടെ ചാടിക്കയറുന്ന സ്ത്രീ! വീഡിയോ വൈറൽ

ജനാലയ്ക്ക് അരികിലായുള്ള സീറ്റിലിരിക്കാനായി യുവതി ഒരു പുരുഷനും അയാളുടെ കുട്ടിയും ഇരിക്കുന്ന സീറ്റുകളുടെ കയ്യില്‍ ചവിട്ടിക്കൊണ്ടാണ് പോകുന്നതെന്ന് വീഡിയോയിൽ കാണാം. എതിര്‍വശത്തിരുന്ന യാത്രക്കാരിലാരോ ആണ് വീഡിയോ പകര്‍ത്തിയത്. 'ഒരു വിമാനത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ പ്രവൃത്തി. ഈ സ്ത്രീ ഏഴ് മണിക്കൂര്‍ യാത്രയിലുടനീളം മറ്റ് യാത്രക്കാര്‍ക്ക് മുകളിലൂടെ ചാടുകയായിരുന്നു,' വീഡിയോ ട്വീറ്റ് ചെയ്തയാള്‍ കുറിച്ചു.
ക്ലിപ്പ് ആറായിരത്തിലധികം കാഴ്ചകൾ ലഭിക്കുകയും ഇന്റര്‍നെറ്റ് ഉപയോക്താക്കളിൽ സമ്മിശ്ര പ്രതികരണത്തിന് വഴിവെക്കുകയും ചെയ്തു. സ്ത്രീയുടെ അപമര്യാദയായ പെരുമാറ്റം കണ്ട് ഞെട്ടിയ ആളുകള്‍, കുട്ടിയുമായി ഇരിക്കുന്ന യാത്രക്കാരനെ ശല്യപ്പെടുത്തിയതിന് അവരെ അസഭ്യം പറഞ്ഞു. അത്തരത്തില്‍ പെരുമാറുന്നത് എത്രത്തോളം അപമര്യാദയാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ചിലര്‍ സ്ത്രീയുടെ പ്രവൃത്തികളോട് ആഭിമുഖ്യം പുലര്‍ത്തുകയും ജനാലയ്ക്ക് അരികിലെ സീറ്റ് ലഭിക്കുന്ന ആളുകള്‍ക്ക് ബാത്റൂമില്‍ പോകാന്‍ ആഗ്രഹിക്കുമ്പോഴും മറ്റും എഴുന്നേൽക്കുമ്പോൾ സഹയാത്രികരില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പലരും പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Woman, Passengers, Internet, Video, Viral, Twitter, World, Woman jumps over passengers inside plane to get to her seat. Internet is confused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia