Woman Found Dead| 'മരിച്ച യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളര്‍ത്തുപൂച്ചകള്‍'; വീടിനുള്ളില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു

 


മോസ്‌കോ: (www.kvartha.com) മരിച്ച യുവതിയുടെ മൃതദേഹം വളര്‍ത്തുപൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്. റഷ്യയിലെ ബറ്റായ്സ്‌കിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത റിപോര്‍ട് ചെയ്തത്. എന്നാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട 20 പൂച്ചകളാണ് തങ്ങളുടെ ഉടമയായ സ്ത്രീയുടെ ശരീരം ഭക്ഷിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് സംഘം അന്വേഷണത്തിനായി അവരുടെ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഭാഗീക മൃതദേഹാവശിഷ്ടിടങ്ങള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്ന പൂച്ചകള്‍. അവയവങ്ങള്‍ കടിച്ചു തിന്ന ശേഷം അവശിഷ്ടങ്ങള്‍ വീട്ടില്‍ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്നു.

മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. 20 പൂച്ചകളും യുവതി വളര്‍ത്തിയവയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീടിനുള്ളില്‍ മരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായതോടെയാണ് പൂച്ചകള്‍ യുവതിയുടെ മൃതശരീരം ഭക്ഷിച്ചത്. മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താല്‍പര്യത്തെക്കുറിച്ച് നിലവിലുള്ള ഉടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട പൂച്ചകള്‍ അവയുടെ വലിയ വലുപ്പത്തിന് പേരുകേട്ടവയാണ്. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ 'മെയ്ന്‍' എന്ന സംസ്ഥാനത്തിലാണ് ഇവയുടെ ഉത്ഭവം. ലോകത്തിലെ ജനപ്രിയ വളര്‍ത്തു മൃഗങ്ങളുടെ റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇവ.

Woman Found Dead| 'മരിച്ച യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളര്‍ത്തുപൂച്ചകള്‍'; വീടിനുള്ളില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു
Keywords:  Woman Found Dead under mysterious circumstances,  Mosco, Russia, News, Police, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia