'Agnipath' scheme | എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിയെ എതിര്‍ക്കുന്നത്?

 


ന്യൂഡെല്‍ഹി: (www.kvartha.com) സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ ജനരോഷമുണ്ടാകാനുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? 

കര, വ്യോമ, നാവിക എന്നീ മൂന്ന് സേവനങ്ങളിലേക്കും സൈനികരെ റിക്രൂട് ചെയ്യുന്നതിനുള്ള അഗ്‌നിപഥ് പദ്ധതി സര്‍കാര്‍ അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പ്രതിരോധ റിക്രൂട്മെന്റ് പാതയ്ക്കെതിരെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചത്.  ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ സുരക്ഷയും സേവനാനന്തര ആനുകൂല്യങ്ങളും ആണ് ഉയര്‍ത്തി കാട്ടുന്നത്.

ഇതുവരെ 15 വര്‍ഷത്തേക്കായിരുന്നു സൈന്യത്തിലേക്കുള്ള നിയമനം. വിരമിച്ച ശേഷം പെന്‍ഷനും ലഭിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'അഗ്‌നിപഥ്' പദ്ധതിയിലാകട്ടെ നാലു വര്‍ഷത്തെ സര്‍വീസിനു ശേഷം 25% പേര്‍ക്ക് മാത്രമേ തുടരാനാകൂ. ബാക്കി 75% പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് മാത്രമല്ല, ഇവര്‍ക്ക് പെന്‍ഷനുമില്ല. പകരം 11.71 ലക്ഷം രൂപ ലഭിക്കും. കര, നാവിക, വ്യോമ സേനകളില്‍ ഓഫിസര്‍ ഇതര നിയമനങ്ങള്‍ (ജവാന്‍, സെയ്ലര്‍, എയര്‍ വോറിയര്‍) ഇനി 'അഗ്‌നിപഥ്' വഴി മാത്രമായിരിക്കും.

ഹ്രസ്വകാല നിയമനങ്ങള്‍ സേനകളുടെ മികവിനെ ബാധിക്കുമെന്ന് സേനാംഗങ്ങള്‍ ആശങ്കപ്പെടുന്നു. യുദ്ധസമാന സാഹചര്യങ്ങളില്‍ ജീവന്‍ നല്‍കാന്‍ വരെ തയാറാകുന്ന സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം, നാലു വര്‍ഷത്തേക്ക് മാത്രം സേവനത്തിനെത്തുന്നവരില്‍നിന്നു ലഭിച്ചേക്കില്ല. ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിര്‍ത്തിയില്‍ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം.

ആയുധ പരിശീലനം നേടിയ യുവാക്കള്‍ നാലു വര്‍ഷത്തെ സേവനത്തിനുശേഷം തൊഴില്‍രഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകുമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

 'Agnipath' scheme | എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിയെ എതിര്‍ക്കുന്നത്?

Keywords: Why are job aspirants protesting against the 'Agnipath' scheme?, New Delhi, News, Trending, Military, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia