Ram Nath Kovind's stay | രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാലാവധി അവസാനിച്ചതിന് ശേഷം എവിടെ താമസിക്കും?

 


ന്യൂഡെല്‍ഹി: (www.kvartha.com) ജൂലൈ 24ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. ലുടിയന്‍സ് ഡെല്‍ഹിയിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നായ 12 ജന്‍പഥിലാണ് അദ്ദേഹം താമസിക്കുന്നത്. വിരമിച്ച ശേഷം അദ്ദേഹത്തിന് താമസിക്കാനുള്ള വസതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ ഇതുവരെ അനുവദിച്ചിട്ടില്ല.
                                        
Ram Nath Kovind's stay | രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാലാവധി അവസാനിച്ചതിന് ശേഷം എവിടെ താമസിക്കും?

2020 ല്‍ മരിക്കുന്നതിന് മുമ്പ് മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ വാസസ്ഥലമായിരുന്ന ബംഗ്ലാവ്, അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പുതിയ താമസസ്ഥലമായേക്കാം. വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. 2021 ജനുവരിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന് ശേഷം മാര്‍ചില്‍ സര്‍കാര്‍ രാം വിലാസ് പാസ്വാന്റെ കുടുംബത്തെ ഇവിടെ നിന്നും മാറ്റിയിരുന്നു.

ജന്‍പഥ് 12ലെ ബംഗ്ലാവ് രാംനാഥ് കോവിന്ദിനായി ഒരുക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മകള്‍ അടുത്തിടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നെന്നും വ്യാഴാഴ്ച വൃത്തങ്ങള്‍ അറിയിച്ചു. തുടക്കത്തില്‍ ഈ ബംഗ്ലാവ് അനുവദിച്ചത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ആയിരുന്നു, ഇത് ലുടിയന്‍സ് ഡെല്‍ഹിയിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നാണ്. പിന്നീട് വൈഷ്ണവിന് പൃഥ്വിരാജ് റോഡിലെ വസതി അനുവദിച്ചു.
'12 ജന്‍പഥ് ബംഗ്ലാവ് ഇതുവരെ ആര്‍ക്കും ഔദ്യോഗികമായി അനുവദിച്ചിട്ടില്ല, രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പുതിയ വസതിയായി ഇത് ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ഇവിടെ താമസിക്കും,' പിടിഐ റിപോര്‍ട് ചെയ്തു. 30 വര്‍ഷത്തിലേറെയായി രാം വിലാസ് പാസ്വാന്‍ ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നു.

നോടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രിലില്‍ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ലോക് ജനശക്തി പാര്‍ടി സംഘടനാ യോഗങ്ങള്‍ക്കും മറ്റ് അനുബന്ധ പരിപാടികള്‍ക്കും ഈ ബംഗ്ലാവ് ഉപയോഗിച്ചിരുന്നു.

Keywords:  Latest-News, National, Top-Headlines, President Election, President, Ram Nath Kovind, Central Government, Minister, President of INDIA, Where will President Ram Nath Kovind stay after his term ends?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia