Viral Video | ചീറിപാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രാലയം; ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) ചീറിപാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ നിന്നുള്ളതാണ് സെകന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. ആര്‍പിഎഫ് (റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സ്) ഉദ്യോഗസ്ഥന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. 

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് യാത്രക്കാരിയുടെ രക്ഷപ്പെടല്‍ പതിഞ്ഞിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും മറ്റൊരാളും നില്‍ക്കുന്നതാണ് കാണുന്നത്. 

Viral Video | ചീറിപാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രാലയം; ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങള്‍


ഇവര്‍ ട്രാകിലേക്ക് നോക്കി അരുതെന്ന് കൈ കാണിക്കുന്നത് കാണാം. എന്നാല്‍ സെകന്റുകള്‍ക്കുള്ളില്‍ ഇവര്‍ ട്രാകിന് അടുത്തേക്ക് ഓടുകയാണ്. തുടര്‍ന്ന് ഒരു സ്ത്രീയെ ഇവര്‍ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുന്നു. തൊട്ടടുത്ത നിമിഷം തീവണ്ടി വേഗത്തില്‍ പാഞ്ഞുപോകുന്നതും കാണാം.

സ്ത്രീയെ സഹായിക്കാന്‍ ഒരു നിമിഷം അമാന്തിച്ചിരുന്നെങ്കില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട് അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ഇത്തരം ദുരന്തങ്ങളില്‍പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വാര്‍ത്തകള്‍ മുമ്പ് ഒരുപാട് റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Keywords:  News,National,India,New Delhi,Train,Railway,Video,Social-Media,viral, Watch: Woman saved in nick of time by RPF personnel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia