Teenager Fell from Train | തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് വീണ കൗമാരക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു; വീഡിയോ കാണാം

 


മുംബൈ: (www.kvartha.com) തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് വീണ കൗമാരക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ തിരക്കേറിയ മുംബൈ സബര്‍ബന്‍ ട്രെയിനില്‍ നിന്നാണ് 18 കാരനായ തൊഴിലാളി വീണ് പരിക്കേറ്റതെന്ന് റെയില്‍വേ പൊലീസ് (ജിആര്‍പി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
  
Teenager Fell from Train | തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് വീണ കൗമാരക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു; വീഡിയോ കാണാം

താനെ ജില്ലയില്‍ വെച്ച് ട്രെയിനില്‍ തൂങ്ങിക്കിടക്കുന്നതിനിടെ സിഗ്‌നല്‍ തൂണില്‍ ഇടിച്ച് കല്‍വയിലെ ഭാസ്‌കര്‍ നഗര്‍ നിവാസിയായ ഡാനിഷ് ഹുസൈന്‍ ഖാന്‍ എന്ന തൊഴിലാളിയാണ് വീണത്. സബര്‍ബന്‍ ട്രെയിനിന്റെ മോടോര്‍ കോചിന്റെ (കംപാര്‍ടമെന്റുകള്‍ക്കിടയില്‍ ഘടിപ്പിച്ചിരിക്കുന്ന) ഇടുങ്ങിയതും അടച്ചതുമായ വാതിലിനു പുറത്ത് മറ്റ് മൂന്ന് യാത്രക്കാരോടൊപ്പം തൂങ്ങിക്കിടക്കുകയായിരുന്നു ഖാനെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാവിലെ 9.30 ഓടെ കല്‍വയ്ക്കും താനെ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള സ്ലോ ലൈനിലെ സിഗ്‌നല്‍ തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഖാന്‍ ബാലന്‍സ് നഷ്ടപ്പെട്ട് ട്രാകിലേക്ക് വീഴുകയായിരുന്നു. പൂനെയില്‍ നിന്ന് മുംബൈ സിഎസ്എംടിയിലേക്ക് ഡെകാന്‍ ക്വീനില്‍ യാത്ര ചെയ്ത ചില യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ വീഡിയോകളില്‍, ഒരു സിഗ്‌നല്‍ തൂണില്‍ ഇടിക്കാതെ പുറകോട്ട് തിരിയാനുള്ള ശ്രമത്തില്‍ ഖാന്‍ ട്രാകില്‍ വീഴുന്നത് കാണാം. സംഭവം നടന്ന് ഏകദേശം 20 മിനിറ്റിനുശേഷം, ഖാന്റെ ഒരു ബന്ധുവും മറ്റു ചിലരും അവനെ അടുത്തുള്ള ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഖാന്റെ കാലിനും കൈയ്ക്കും പരിക്കേറ്റു, ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia