Groom Recites Malayalam Vows | ആലപ്പുഴക്കാരിയായ പങ്കാളിയോടുള്ള ആദരം: വിവാഹചടങ്ങില്‍ മലയാളത്തില്‍ പ്രതിജ്ഞ ചൊല്ലി ആഫ്രികന്‍-അമേരികന്‍ വരന്‍; അത്ഭുതത്താല്‍ കണ്ണ് നിറഞ്ഞ് വധു, ഹൃദയങ്ങള്‍ കീഴടക്കി വൈറലായി വീഡിയോ

 



വാഷിങ്ടണ്‍: (www.kvartha.com) വിവാഹത്തിന് മുന്‍പ് തന്നെ വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പൈതൃകത്തെയും ആദരിക്കുകയാണ് ഒരു യുവാവ്. വിവാഹചടങ്ങില്‍ മലയാളത്തില്‍ പ്രതിജ്ഞ ചൊല്ലിയാണ് ആഫ്രികന്‍-അമേരികന്‍ വരന്‍ തന്റെ പങ്കാളിയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഹൃദയങ്ങള്‍ കീഴടക്കി വൈറലായിരിക്കുകയാണ് വിവാഹചടങ്ങിലെ ഈ വീഡിയോ ദൃശ്യങ്ങള്‍. 

ന്യൂജേഴ്സിയില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് വരന്‍ വധുവിനോട് മലയാളത്തില്‍ സംസാരിച്ചത്. ആലപ്പുഴക്കാരിയായ ജെനോവ ജൂലിയനും, ഡെന്‍സന്‍ എ പ്രയറുമാണ് വിവാഹിതരായത്. മനോഹരമായ വിവാഹ വസ്ത്രത്തില്‍ ദമ്പതികള്‍ അള്‍ത്താരയില്‍ നില്‍ക്കുമ്പോഴായിരുന്നു ഡെന്‍സണിന്റെ വികാരഭരിതമായ പ്രസംഗം. മലയാളത്തിലുള്ള തന്റെ പങ്കാളിയുടെ വിവാഹ പ്രതിജ്ഞ കേട്ട് ജെനോവയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്റെ ഭര്‍ത്താവിന്റെ ഈ രസകരമായ വീഡിയോ അവളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എന്റെ ഭര്‍ത്താവ് തന്റെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്റെ മാതൃഭാഷയായ മലയാളത്തില്‍ പഠിക്കുകയും പറയുകയും ചെയ്തു. ഞാന്‍ കുറെ കരഞ്ഞു' എന്നായിരുന്നു ആ വീഡിയോയ്ക്ക് അവള്‍ അടിക്കുറിപ്പ് നല്‍കിയത്. 

ഞാന്‍ ഇവിടെ കുറച്ച് മലയാളം സംസാരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രതിജ്ഞകള്‍ മലയാളത്തില്‍ വായിക്കാന്‍ തുടങ്ങിയത്. ഓരോ വരികള്‍ വായിക്കുമ്പോഴും അദ്ദേഹം അത് ഇന്‍ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു ബാക്കിയുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. 

Groom Recites Malayalam Vows | ആലപ്പുഴക്കാരിയായ പങ്കാളിയോടുള്ള ആദരം: വിവാഹചടങ്ങില്‍ മലയാളത്തില്‍ പ്രതിജ്ഞ ചൊല്ലി ആഫ്രികന്‍-അമേരികന്‍ വരന്‍; അത്ഭുതത്താല്‍ കണ്ണ് നിറഞ്ഞ് വധു, ഹൃദയങ്ങള്‍ കീഴടക്കി വൈറലായി വീഡിയോ


'ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്നതായിരുന്നു അദ്ദേഹം പറഞ്ഞ വാചകങ്ങള്‍. അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞതും സദസ് നിറഞ്ഞ കയ്യടിയോടെ അദ്ദേഹത്തെ അഭിനന്ദിച്ചു. ഭാര്യയോടൊപ്പം അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ വരന്‍ ഡാന്‍സല്‍ ഫോണില്‍ നോക്കി വായിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നു. 

ആഫ്രികന്‍ വംശജനായ ഭര്‍ത്താവ് ഡെന്‍സണ്‍ എ പ്രയര്‍ വിവാഹ ദിവസം ഇന്‍ഗ്ലീഷിലാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുകൊണ്ട് പെട്ടെന്ന് മലയാളത്തിലേയ്ക്ക് മാറുകയായിരുന്നു. 
ഡെന്‍സനും അമേരികയില്‍ സ്ഥിര താമസമാക്കിയ ജെനോവയും അഞ്ച് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. 


Keywords:  News,World,international,Washington,Bride,Grooms,Malayalam,Social-Media,instagram,viral, Watch: African-American Groom Says Vows In Malayalam For His Indian Bride
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia