Fighting in Drainage | സ്വത്ത് തര്‍ക്കം: കോടീശ്വര കുടുംബത്തിലെ സ്ത്രീകള്‍ തമ്മില്‍ അഴുക്ക് ചാലില്‍ കിടന്ന് പൊരിഞ്ഞ അടി; വീഡിയോ വൈറൽ

 


ജയ്പൂര്‍: (www.kvartha.com) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരുമക്കളായ സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ഇരുവരും അഴുക്കുചാലില്‍ വീഴുകയും അവിടെയും കിടന്ന് അടിയുണ്ടാക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആശങ്കയും ചിരിയും പടര്‍ത്തി. രാജസ്താനിലെ അജ്മീറിലെ കോടീശ്വര കുടുംബത്തിലുള്ളവരാണ് രണ്ട് പേരും. ചെളിയില്‍ വീണതിന് ശേഷവും ദേവ്റാണി, ജേതാനി എന്നീ സ്ത്രീകൾ ഇടിച്ചും പരസ്പരം മുടിക്ക് പിടിച്ച് വലിക്കലും തുടര്‍ന്നു. ഇത് കണ്ട് അഴുക്ക് ചാലിന് ചുറ്റും ധാരാളം ആളുകള്‍ തടിച്ചുകൂടി.
  
Fighting in Drainage | സ്വത്ത് തര്‍ക്കം: കോടീശ്വര കുടുംബത്തിലെ സ്ത്രീകള്‍ തമ്മില്‍ അഴുക്ക് ചാലില്‍ കിടന്ന് പൊരിഞ്ഞ അടി; വീഡിയോ വൈറൽ

പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മറ്റ് കുടുംബാംഗങ്ങളും വഴക്കില്‍ പങ്കുചേരാന്‍ അഴുക്കുചാലിലേക്ക് എടുത്ത് ചാടി. ഒരു സ്ത്രീ അഴുക്കുചാലിലേക്ക് ചാടി അടികൂടുന്നവരില്‍ ഒരാളെ മര്‍ദിക്കാന്‍ തുടങ്ങിയതോടെ വഴക്ക് രൂക്ഷമായി. അവരെ പ്രതിരോധിക്കാന്‍, ഒരു പുരുഷന്‍ സ്ത്രീകളുടെ മേല്‍ ചാടി വീണതോടെ രംഗം കൊഴുത്തു. അവസാനം ചാടിയ സ്ത്രീയുടെ കഴുത്തില്‍ പിടിച്ചു, പുരുഷന്‍ സ്ത്രീയെ തല്ലുന്നത് കണ്ട് ചുറ്റും കൂടിയിരുന്ന ആളുകള്‍ അയാളോട് നിര്‍ത്താന്‍ പറഞ്ഞു.

പെട്രോള്‍ പമ്പ് ഉടമ നരേന്ദ്ര കുമാവതും മരിച്ച സഹോദരന്റെ കുടുംബവും തമ്മില്‍ ദീര്‍ഘകാലമായി സ്വത്ത് തര്‍ക്കമുണ്ടെന്ന് ദൈനിക് ഭാസ്‌കര്‍ റിപോര്‍ട് ചെയ്തു. മരണപ്പെട്ട സഹോദരന്റെ വിധവയായ സംഗീത കുമാവത് കുടുംബത്തോടൊപ്പം വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പെട്രോള്‍ പമ്പിലെത്തി നരേന്ദ്ര കുമാവതിന്റെ കുടുംബാംഗങ്ങളുമായി വഴക്കിട്ടതായാണ് റിപോര്‍ട്. ഇതാണ് വലിയ വഴക്കിലേക്ക് നീങ്ങിയത്.

ഒടുവില്‍ പൊലീസിനെ വിളിച്ചുവരുത്തി സംഘര്‍ഷം അവസാനിപ്പിച്ചു. നരേന്ദ്ര കുമാറും സംഗീത കുമാവതും പരസ്പരം ശാരീരിക പീഡനം, ഉപദ്രവം, തുടങ്ങിയ ആരോപണങ്ങളുമായി പരാതി നല്‍കിയിട്ടുണ്ടെന്ന് എസ് എച് ഒ പറഞ്ഞു.

Keywords:  Jaipur, Rajasthan, News, Top-Headlines, Video, Viral, Women, Attack, Police, Petrol, Complaint, Viral Video: Women From Millionaire Family Fall Into Drain While Fighting in Rajasthan’s Ajmer; Watch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia