Destroyed illegal vehicles | ബുള്‍ഡോസര്‍ അമേരികയിലും താരമായി; തെരുവുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ മേയര്‍ അനധികൃത ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു; വീഡിയോ വൈറൽ

 


ന്യൂയോര്‍ക്: (www.kvartha.com) ഇന്‍ഡ്യയ്ക്ക് പിന്നാലെ അമേരികയിലും ബുള്‍ഡോസര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ന്യൂയോര്‍ക് നഗരത്തിലെ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനായി മേയര്‍ കടുത്ത നടപടി സ്വീകരിച്ചു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നൂറുകണക്കിന് 'നിയമവിരുദ്ധ' ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 'നിയമവിരുദ്ധമായ ബൈകുകളും എടിവികളും ന്യൂയോര്‍ക് നഗരവാസികളുടെ ജീവന്‍ അപകടത്തിലാക്കുന്നു. ഞങ്ങള്‍ ഇത് അനുവദിക്കില്ല,' മേയര്‍ എറിക് ആഡംസ് ട്വിറ്ററില്‍ കുറിച്ചു. നഗരത്തിലെ സമീപസ്ഥലങ്ങളെ അപകടപ്പെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നശിപ്പിക്കുമെന്നും അദ്ദേഹത്തെ വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
                              
Destroyed illegal vehicles | ബുള്‍ഡോസര്‍ അമേരികയിലും താരമായി; തെരുവുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ മേയര്‍ അനധികൃത ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു; വീഡിയോ വൈറൽ

ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഒരു ജിഫും ആഡംസ് ട്വീറ്റ് ചെയ്തു. നഗരത്തിലെ തെരുവുകളില്‍ അനധികൃത മോടോര്‍ബൈകുകള്‍ നീക്കം ചെയ്യുന്നതിന് മേയറുടെ ഓഫീസും പൊലീസും സംയുക്തമായാണ് യജ്ഞം നടപ്പാക്കുന്നതെന്ന് ബ്രൂക്ലിന്‍ ഓടോ പൗണ്ടില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ആഡംസ് സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹം നശീകരണ യജ്ഞം ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍, ലോടില്‍ പാര്‍ക് ചെയ്തിരുന്ന നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നശിപ്പിച്ചു.
'ഇനി ഒരിക്കലും നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ കഴിയാത്തവിധം അവ തകര്‍ക്കപ്പെടും. അവ ഓരോന്നും ആക്രിയാക്കി മാറ്റുകയും ഒടുവില്‍ പുനരുപയോഗിക്കുകയും ചെയ്യും' ആഡംസ് പറഞ്ഞു. അതേസമയം ചില പൗരന്മാര്‍ ഇത് കടുത്ത നടപടിയാണെന്ന് വിശേഷിപ്പിച്ചു. ചിലര്‍ ആഡംസിന്റെ നീക്കത്തെ പിന്തുണച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് സംശയമുണ്ടായിരുന്നു. നിരവധി ആളുകള്‍ ഈ കാഴ്ച ആസ്വദിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് മനസിലാക്കാം.
ജനുവരി മുതല്‍ ന്യൂയോര്‍കില്‍ നിന്ന് ഏകദേശം 2,000 അനധികൃത മോടോര്‍ ബൈകുകള്‍ പൊലീസ് പിടിച്ചെടുത്തതായി സിബിഎസ് ന്യൂസ് റിപോര്‍ട് ചെയ്തു. 2021നെ അപേക്ഷിച്ച് നഗരത്തിലെ തെരുവുകളില്‍ നിന്ന് നീക്കം ചെയ്ത ഇരുചക്രവാഹനങ്ങളുടെ എണ്ണത്തില്‍ നിന്ന് 80 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. തെരുവുകളില്‍ ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അനധികൃത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പെടുത്തുമെന്ന് മേയറും പൊലീസും വ്യക്തമാക്കി.

Keywords:  Latest-News, World, Top-Headlines, Viral, Video, America, New York, Vehicles, Police, Bike, NYC Mayor, Viral video: To make streets safer, NYC Mayor destroys illegal two-wheelers with bulldozers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia