Wax Statue of Late Father | മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയുമായി വിവാഹദിനത്തില്‍ സഹോദരന്റെ സർപ്രൈസ്; ആനന്ദ കണ്ണീരണിഞ്ഞ് വധു; വീഡിയോ വൈറൽ

 



ന്യൂഡെല്‍ഹി: (www.kvartha.com) അച്ഛനും മകളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാകില്ല, അത്രമേല്‍ ദൃഢമാണത്. ജീവിതത്തിലെ നല്ലതും മോശവുമായ എല്ലാ സാഹചര്യങ്ങളിലും അച്ഛന്റെ അനുഗ്രഹവും സാമീപ്യവും ആഗ്രഹിക്കാത്ത പെണ്‍മക്കളുണ്ടാവില്ല. വിവാഹത്തിനത്തില്‍ അച്ഛന്റെ സാമീപ്യം തന്നെ വലിയ ആശ്വാസവും അനുഗ്രഹവുമാണ്. അച്ഛനില്ലാത്തെ ഒരു മകള്‍ വിവാഹത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകില്ല. 
                 
Wax Statue of Late Father | മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയുമായി വിവാഹദിനത്തില്‍ സഹോദരന്റെ സർപ്രൈസ്; ആനന്ദ കണ്ണീരണിഞ്ഞ് വധു; വീഡിയോ വൈറൽ

എന്നിരുന്നാലും, പിതാവിന്റെ സാന്നിധ്യം ഏതെങ്കിലും തരത്തില്‍ അനുഭവപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ സന്തോഷം എത്രമാത്രം വലുതായിരിക്കും എന്ന് സങ്കല്‍പിക്കുക. അത്തരത്തിലുള്ള ഒരു സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്, വിവാഹദിനത്തില്‍ പരേതനായ പിതാവിന്റെ മെഴുക് പ്രതിമ കണ്ട് വധു അത്ഭുതപ്പെടുകയും ആനന്ദക്കണ്ണീരണിയുകയും ചെയ്തു. അവളുടെ സഹോദരനാണ് ഒരിക്കലും മറക്കാനാകാത്ത ഈ സമ്മാനം നല്‍കിയത്.

ആദ്യം പ്രതിമ കണ്ട വധു കണ്ണീരണിഞ്ഞു. അച്ഛന്റെ, ജീവനുള്ള മെഴുക് പ്രതിമ കണ്ട് വധുവും അമ്മയും കരയുന്നത് വീഡിയോയില്‍ കാണാം. അതിഥികളെല്ലാം ഇതുകണ്ട് ഞെട്ടുകയും ചെയ്തു, പലര്‍ക്കും കരയാതിരിക്കാനായില്ല.  അച്ഛന്‍ തന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടി സന്തോഷിച്ചു. അവള്‍ പ്രതിമയെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. വധുവിന്റെ സഹോദരന്‍ അവുല ഫാനിക്ക് പരേതനായ പിതാവിന്റെ മെഴുക് പ്രതിമ ഒരു സര്‍പ്രൈസ് ആയി നിര്‍മിക്കുകയായിരുന്നു. 

അച്ഛന്റെ മെഴുക് പ്രതിമ കര്‍ണാടകയില്‍ നിര്‍മിച്ചതാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തുവെന്നും ഫാനി പറഞ്ഞു. 'കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചു. തന്റെ അമ്മയും പരേതനായ പിതാവും ഭാരത് സഞ്ചാര് നിഗം ലിമിറ്റഡില്‍ (ബിഎസ്എന്‍എല്‍) ജോലി ചെയ്ത് വിരമിച്ചവരാണ്', ഫാനി പങ്കുവെച്ചു. 

അടുത്തിടെയായി പല കുടുംബാംഗങ്ങളും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മെഴുകു പ്രതിമകള്‍ നിർമിച്ചിട്ടുണ്ട്. മാധവി ഗുപ്ത എന്ന സ്ത്രീ കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് ശേഷം, വ്യവസായിയായ ഭര്‍ത്താവ് ശ്രീനിവാസ് ഗുപ്ത പുതിയ വീട്ടില്‍ അവരുടെ സിലികണ്‍ മെഴുക് രൂപം സ്ഥാപിച്ചു. ഒരു വര്‍ഷമെടുത്താണ് മെഴുകു പ്രതിമ നിര്‍മിച്ചത്, പരേതയായ ഭാര്യയുടെ സ്വപ്ന ഭവനത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

ബെംഗ്ളൂറിൽ ഒരു എന്‍ജിനീയര്‍ തന്റെ മരണപ്പെട്ട് പോയ അമ്മയുടെ മെഴുക് പ്രതിമയാണ് സ്വന്തമാക്കിയത്. ആന്ധ്രയിലെ ഇലക്ട്രീഷ്യനായ മാണ്ഡവ കുടുംബ റാവു അദ്ദേഹത്തിന്റെ പരേതയായ ഭാര്യ കാശി അന്നപൂര്‍ണാ ദേവിയുടെ മെഴുക് പ്രതിമ നിർമിച്ചു. അമേരികൈയിൽ താമസിക്കുന്ന അവരുടെ മകളായ സസ്യ, അന്തരിച്ച അമ്മയുടെ മെഴുക് രൂപം തന്റെ പിതാവിനെ സന്തോഷിപ്പിക്കുമെന്ന് കരുതി നിര്‍മിച്ച് കൊടുത്തതാണ്.

Keywords: Viral Video: Bride Left in Tears After Brother Surprises Her With Wax Statue of Late Father on Wedding Day | Watch, Newdelhi, National, News, Top-Headlines, Father, Video, Viral, Father, Dead, Brother, Wedding, Social-Media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia