Plane catches fire | ഇടിച്ചിറക്കിയ ശേഷം വിമാനത്തിന് തീപിടിച്ചു; 3 പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

 


മിയാമി: (www.kvartha.com) വിമാനം ഇടിച്ചിറക്കിയ ശേഷം തീപിടിച്ചു. ചൊവ്വാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡ് ചെയ്ത ശേഷം ഒരു യാത്രാ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയിലേക്ക് അടുക്കുമ്പോള്‍ തകര്‍രുകയും, തുടര്‍ന്നുള്ള തീപിടുത്തത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സിബിഎസ് ന്യൂസ് റിപോര്‍ട് ചെയ്തു.
        
Plane catches fire | ഇടിച്ചിറക്കിയ ശേഷം വിമാനത്തിന് തീപിടിച്ചു; 3 പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

ഡൊമിനികന്‍ റിപബ്ലികിലെ ലാസ് അമേരികാസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടില്‍ നിന്ന് ഫ്‌ലോറിഡയിലെ മിയാമിയിലേക്ക് പുറപ്പെട്ട റെഡ് എയര്‍ വിമാനത്തില്‍ 126 പേര്‍ ഉണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റതായി മിയാമി-ഡേഡ് ഏവിയേഷന്‍ ഡിപാര്‍ട്മെന്റ് കമ്യൂണികേഷന്‍ ഡയറക്ടര്‍ ഗ്രെഗ് ചിന്‍ പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ബാക്കിയുള്ള യാത്രക്കാരെയും ജീവനക്കാരെയും ടെര്‍മിനലിലേക്ക് കയറ്റി.

ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിമാനത്തിന്റെ ചിറകിന് സമീപം നിന്ന് തീയും പുകയും ഉയരുന്നത് കാണാം. മിയാമി-ഡേഡ് ഫയര്‍ റെസ്‌ക്യൂവില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എംഡി-82 ജെറ്റ്ലൈനര്‍ ലാന്‍ഡിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തെന്നിമാറിയപ്പോള്‍ നിരവധി വസ്തുക്കളുമായി കൂട്ടിയിടിച്ചതായി പ്രമുഖ ന്യൂസ് ചാനല്‍ റിപോര്‍ട് ചെയ്തു. വിമാനത്താവളത്തിലെ പുല്‍ത്തകിടിയിലേക്ക് പോകുമ്പോള്‍, വിമാനം ഒരു ചെറിയ കെട്ടിടവും ഒരു കമ്യൂണിക്കേഷന്‍ അല്ലെങ്കിൽ റഡാര്‍ ടവറും തകര്‍ത്തു.

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ സംഭവിച്ചത് ഇറങ്ങുന്നതിന് മുമ്പോ ശേഷമോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Video: Plane catches fire after crash landing at Miami airport, International, News, Top-Headlines, America, Airport, Plane, Video, Report, Air crash, Investigation, Runway, Florida.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia