Follow KVARTHA on Google news Follow Us!
ad

Complaint of Parents | പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം: പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കിയതായി മാതാപിതാക്കളുടെ പരാതി; 'സംഭവം അറിഞ്ഞത് വീട്ടുമുറ്റത്ത് ബുൾഡോസറുകൾ എത്തിയപ്പോൾ'

UP police held a minor for protests; His parents found out when the bulldozers arrived #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) പ്രവാചകനെതിരായ നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കാന്‍ ആഹ്വാനം ചെയ്ത് പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുപി പൊലീസ് പ്രായപൂര്‍ത്തിയാകാത്തയാളെ അറസ്റ്റു ചെയ്തതായി പരാതി. മകന്റെ ആധാര്‍ കാര്‍ഡിലും സ്‌കൂള്‍ സര്‍ടിഫികറ്റിലും 17 വയസും 10 മാസവും പ്രായമുണ്ടെന്ന് 69 കാരനായ പിതാവ് പറയുന്നു. കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മാരകായുധം കൊണ്ടുള്ള കലാപം തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് കൗമാരക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് ശേഷം സഹറന്‍പൂരിലെ ജുവനൈല്‍ ഹോമിലേക്ക് കൊണ്ടുപോയി. ജൂണ്‍ 10 ന് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ പ്രധാന സൂത്രധാരന്‍ കൗമാരക്കാരനാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാൾക്ക് 18 വയസുണ്ടെന്ന് പൊലീസ് ആദ്യം അവകാശപ്പെട്ടിരുന്നു.
           
UP police held a minor for protests; His parents found out when the bulldozers arrived, National, Lucknow, News, Top-Headlines, Complaint, Uttar Pradesh, Protest, Police, Arrest, Certificate.


പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതക ഷെലുകള്‍ പ്രയോഗിച്ചതിനെ തുടർന്ന് കല്ലേറുണ്ടായെന്നുമാണ് റിപോർട്. ജൂണ്‍ 11 ന് ഉച്ചയ്ക്ക് ഒരു മണിയോടെ, പച്ചക്കറി വാങ്ങാന്‍ പോയ കൗമാരക്കാരനെ പൊലീസ് പിടികൂടിയതായി പിതാവ് പറയുന്നു. 'വൈകുന്നേരം നാല് മണിയോടെ വീടിന് പുറത്ത് ബുള്‍ഡോസറുകള്‍ എത്തിയപ്പോഴാണ് മകന്റെ അറസ്റ്റിനെ കുറിച്ച് അറിയുന്നത്. അവരുടെ അപാര്‍ട്‌മെന്റ് അനധികൃത കെട്ടിടമാണെന്ന് പ്രാദേശിക ഭരണകൂടവും പോലീസും അവകാശപ്പെട്ടു', അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാന്‍ അവരോട് അപേക്ഷിച്ചു, അവരുടെ കാലില്‍ വീണു, വീട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത് എന്റെ വീടല്ല, മറ്റ് മൂന്ന് കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്, പക്ഷേ അവര്‍ എന്നെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്തു. എന്റെ മകന്‍ പ്രതിഷേധിച്ചു, അവന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്, ' കണ്ണുനീര്‍ അടക്കിപ്പിടിച്ചുകൊണ്ട് പിതാവ് പറഞ്ഞു.

അദ്ദേഹത്തിന്റെ അപേക്ഷകള്‍ വകവയ്ക്കാതെ, ഭരണകൂടം അവരുടെ വീട്ടിലേക്കുള്ള ഇരുമ്പ് ഗേറ്റ് നീക്കം ചെയ്തെങ്കിലും കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഒഴിവാക്കി. കൗമാരക്കാരന്‍ പല സംഘങ്ങളെയും ആളുകളെയും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് കണ്ടുവെന്നും അവന്‍ മദ്രസയിലാണ് പഠിക്കുന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.

എന്നാൽ മദ്രസയല്ലാത്ത ഇസ്ലാമിയ ഇന്റര്‍ കോളജിലാണ് കൗമാരക്കാരന്‍ പഠിക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 'മുസ്ലിംകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോഴെല്ലാം അവര്‍ നാശം സൃഷ്ടിച്ചെന്ന് ചരിത്രം നമ്മോട് പറയുന്നെന്ന് ഓര്‍ക്കുക, ദൈവം ഇച്ഛിച്ചാല്‍ ഇത്തവണയും അത് സംഭവിക്കും', ജൂണ്‍ 10 ന് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, കൗമാരക്കാരന്‍ പറയുന്നത് കേള്‍ക്കാം.

Keywords: UP police held a minor for protests; His parents found out when the bulldozers arrived, National, Lucknow, News, Top-Headlines, Complaint, Uttar Pradesh, Protest, Police, Arrest, Certificate, Report.
< !- START disable copy paste -->

Post a Comment