Wife on Tailor's Murder | ഉദയ്പൂരിലെ അരുംകൊല: അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം; ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലായിരുന്നുവെന്ന് തയ്യല്‍ക്കാരന്റെ ഭാര്യ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (NIA) ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

രാജസ്താനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാല്‍ തേലിയുടെ ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് എം എച് എ നിര്‍ദേശം നല്‍കിയതായി എം എച് എ വക്താവ് ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.

Wife on Tailor's Murder | ഉദയ്പൂരിലെ അരുംകൊല: അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം; ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലായിരുന്നുവെന്ന് തയ്യല്‍ക്കാരന്റെ ഭാര്യ

'ഏതെങ്കിലും ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര ബന്ധവും പങ്കാളിത്തവും സമഗ്രമായി അന്വേഷിക്കും.' എന്നാണ് ട്വിറ്ററില്‍ അറിയിച്ചത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് പറയുന്നത്:

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ വധഭീഷണി നേരിട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം കനയ്യ ലാല്‍ ജോലിക്ക് പോയിരുന്നില്ലെന്ന് ഭാര്യ യശോദ പറയുന്നു. ഞായറാഴ്ച വീണ്ടും കട തുറക്കാന്‍ തീരുമാനിച്ചു. അതിനിടെ ഉപഭോക്താക്കളെന്ന വ്യാജേന രണ്ട് പേര്‍ കടയിലെത്തി. കനയ്യ ലാല്‍ അവരില്‍ ഒരാളുടെ അളവെടുക്കാന്‍ തുടങ്ങി.

പെട്ടെന്ന് കൈവശം കരുതിയിരുന്ന ഒരു വലിയ കത്തികൊണ്ട് അയാള്‍ ആക്രമിക്കുകയായിരുന്നു. അക്രമിക്കൊപ്പം വന്നയാള്‍ കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് മുഖം മറച്ച് ഇരുവരും മോടോര്‍ സൈകിളില്‍ കടയില്‍ നിന്ന് പുറത്തിറങ്ങി.

സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ ചൊവ്വാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വീഡിയോകളാണ് പുറത്തുവിട്ടത്. കനയ്യ ലാലിന്റെ കൊലപാതകത്തിന്റെയും കൊലപാതകത്തില്‍ ആഹ്ലാദിച്ചുകൊണ്ട് കുറ്റസമ്മതം നടത്തുന്നതും.

കൊലയെ ഇവര്‍ ശിരഛേദം എന്ന് വിശേഷിപ്പിക്കുകയും പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 'ഇസ്ലാമിനെ അപമാനിച്ചതിന്' തങ്ങള്‍ പ്രതികാരം ചെയ്യുകയാണെന്നും നൂപൂര്‍ ശര്‍മയെ കുറിച്ച് പരാമര്‍ശിച്ചെന്നും വീഡിയോയിലൂടെ യുവാക്കള്‍ പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പെടുത്തി. ഉദയ്പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ സംവാദത്തില്‍ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മയെ പിന്തുണച്ച് കനയ്യ ലാല്‍, മൂന്നാഴ്ച മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു.

നൂപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്ത് വ്യാപക പ്രതിഷേധത്തിനും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തിനും കാരണമായിരുന്നു. അഭിപ്രായങ്ങള്‍ ഒരു വ്യക്തിയുടേതാണെന്നും ഇന്‍ഡ്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അവരെ ബോധ്യപ്പെടുത്താന്‍ സര്‍കാര്‍ ശ്രമിച്ചു.

പോസ്റ്റിട്ട ശേഷം കനയ്യ ലാലിനെതിരെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഭാര്യ പറയുന്നു. തുടര്‍ന്ന്, തയ്യല്‍ക്കാരനും പരാതിക്കാരും പൊലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ചകള്‍ നടത്തി. ഇതോടെ പൊലീസില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യമില്ലെന്ന് കനയ്യ ലാല്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് വിഷയം ഒത്തുതീര്‍പായത്. അധികം താമസിയാതെ തന്നെ അയാള്‍ക്ക് വധഭീഷണി ലഭിക്കാന്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

Keywords: Udaipur Tailor Murder A Terror Attack; Mourning Wife Explains His Last Days, New Delhi, News, Trending, Murder, Police, Threatened, National, NIA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia