Accidental Death | കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് 2 സഹോദരങ്ങള്‍ മണ്ണിനടിയില്‍പെട്ട് മരിച്ചു

 


ഗോള്‍പാറ: (www.kvartha.com) കനത്ത മഴയില്‍ അസമിലെ ഗോള്‍പാറയില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് രണ്ട് സഹോദരങ്ങള്‍ മണ്ണിനടിയില്‍പെട്ട് മരിച്ചു. അസമിലെ ഗോള്‍പാറ ജില്ലയിലെ ആസാദ് നഗര്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംരക്ഷണ മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണത്. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹുസൈന്‍ അലി, അസ്മ ഖാതൂന്‍ എന്നീ കുട്ടികളാണ് മരിച്ചത്.

വിവരമറിഞ്ഞ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), സംസ്ഥാന പൊലീസിന്റെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (F&ES ) ടീമുകളും അസം പൊലീസിലെ ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. പൊലീസ് പിന്നീട് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ഗോള്‍പാറ സിവില്‍ ആശുപത്രിയിലേക്ക് അയച്ചു.

അപകടത്തെ കുറിച്ച് അയല്‍വാസി സുകുര്‍ അലിയുടെ പ്രതികരണം:

പുലര്‍ചെയാണ് അസിറുദ്ദീന്‍ സിക്ദറിന്റെ വീടിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത്. അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കളായ ഹുസൈന്‍ അലിയും അസ്മ ഖാതൂനും മണ്ണിനടിയില്‍ കുടുങ്ങി, ഒടുവില്‍ മരണം സംഭവിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ അസമിലെ പല പ്രദേശങ്ങളിലും മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി മുതല്‍ അസമില്‍ മണ്ണിടിച്ചിലില്‍ ആറ് പേരെങ്കിലും മരിച്ചു. ചൊവ്വാഴ്ച പുലര്‍ചെ, ഗുവാഹത്തിയിലെ ബോറഗാവിലെ നിസാരപര്‍ പ്രദേശത്തെ വാടക വീടിന് മുകളില്‍ കൂറ്റന്‍ മണ്ണ് വീണ് നാല് ദിവസ വേതന തൊഴിലാളികള്‍ മരിച്ചിരുന്നു.

 Accidental Death | കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് 2 സഹോദരങ്ങള്‍ മണ്ണിനടിയില്‍പെട്ട് മരിച്ചു


Keywords: Two siblings buried alive as wall collapses amid heavy rains in Assam’s Goalpara, Assam, News, Accidental Death, Rain, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia