Indians Arrested at Thai Airport | മൃഗങ്ങളെ കടത്താന്‍ ശ്രമിച്ചതിന് തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ 2 ഇന്‍ഡ്യന്‍ യുവതികള്‍ അറസ്റ്റില്‍

 



ബാങ്കോക്: (www.kvartha.com) ഇത്തിള്‍ പന്നി, മുള്ളന്‍പന്നി, പാമ്പ് എന്നിവയുള്‍പെടെ 100-ലധികം ജീവനുള്ള മൃഗങ്ങളെ കടത്താന്‍ ശ്രമിച്ചതിന് രണ്ട് ഇന്‍ഡ്യന്‍ സ്ത്രീകളെ തായ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി തമിഴ്നാട്ടിലെ ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ബാങ്കോകിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെ എക്‌സ്‌റേ മെഷീനുകളിലൂടെ നിത്യ രാജ (38), സാകിയ സുല്‍ത്വാന (24) എന്നിവര്‍ സഞ്ചരിച്ചപ്പോഴാണ് ജീവികളെ കണ്ടെത്തിയത്.

എല്ലാ ഉരഗങ്ങളും നിര്‍ജലീകരണം മൂലം ബുദ്ധിമുട്ടുകയാണെന്നും രണ്ട് ഇഗ്വാനകളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നും ദേശീയ ഉദ്യാനം, വന്യജീവി, സസ്യ സംരക്ഷണ വകുപ്പിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ജീവികളെ ചികിത്സിച്ചുവരികയാണെന്നും മൃഗശാലയിലേക്കോ പ്രജനന കേന്ദ്രത്തിലേക്കോ മാറ്റുമെന്നും വകുപ്പ് അറിയിച്ചു. വന്യജീവി കള്ളക്കടത്തുകാരുടെ ഒരു പ്രധാന ട്രാന്‍സിറ്റ് ഹബാണ് തായ്‌ലന്‍ഡെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. മൃഗങ്ങളെ പലപ്പോഴും വിയറ്റ്നാമിലേക്കോ ചൈനയിലേക്കോ ആകും കൊണ്ടുപോവുക. അവിടെ പരമ്പരാഗത മരുന്നുകളില്‍ ഉപയോഗിക്കുന്നു.

'ഇന്‍ഡ്യയില്‍ മൃഗങ്ങള്‍ക്ക് വലിയ വിലയുള്ളതിനാല്‍ ഇത്തരത്തിലുള്ള കേസ് മുമ്പും ഉണ്ടായിട്ടുണ്ട്,' വിമാനത്താവളത്തിലെ വന്യജീവി പരിശോധന ഓഫീസ് മേധാവി സാത്തോന്‍ കോങ്കോണ്‍ എഎഫ്പിയോട് പറഞ്ഞു. 

തായ്‌ലന്‍ഡില്‍ വളര്‍ത്തിയതായി കരുതപ്പെടുന്ന മൃഗങ്ങള്‍ക്ക് ഏകദേശം 200,000 ബാറ്റ് (5,600 യുഎസ് ഡോളര്‍) വില വരുമെന്ന് അദ്ദേഹം കണക്കാക്കി.

Indians Arrested at Thai Airport | മൃഗങ്ങളെ കടത്താന്‍ ശ്രമിച്ചതിന് തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ 2 ഇന്‍ഡ്യന്‍ യുവതികള്‍ അറസ്റ്റില്‍


തായ്-മ്യാന്‍മര്‍ അതിര്‍ത്തികളിലും ആഭ്യന്തര വിമാനത്താവളങ്ങളിലും ഒരു പരിധിവരെ മൃഗക്കടത്ത് കണ്ടെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ഇത്തിള്‍ പന്നികള്‍, രണ്ട് മുള്ളന്‍പന്നികള്‍, 20 പാമ്പുകള്‍, 35 ആമകള്‍, 50 ചാമിലിയോണ്‍ എന്നിവ സ്ത്രീകളുടെ ബാഗില്‍ നിറച്ച നിലയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ആന്‍ഡ് പ്രൊടക്ഷന്‍ ആക്ട്, അനിമല്‍ എപിഡെമിക്‌സ് ആക്ട്, കസ്റ്റംസ് ആക്ട് എന്നിവയുടെ ലംഘനമാണ് രണ്ട് സ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Keywords:  News,World,international,Bangkok,Indians,Airport,Animals,police-station,Police, Two Indian women arrested at Thai airport for smuggling live animals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia