Truth Always Triumphs | 'അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി'; സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ 1000 പേര്‍ കൂടി ഉയരും; ആള്‍ട് ന്യൂസ് സഹസ്ഥാപകനെ ജയിലിലാക്കിയ നടപടിയില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞദിവസം അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ. മുഹമ്മദ് സുബൈറിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് വെളിപ്പെടുത്തുന്നില്ലെന്നും സുബൈറിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിന്‍ഹ പറഞ്ഞു.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മാധ്യമപ്രവര്‍ത്തകനും ആള്‍ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ ഡെല്‍ഹി പൊലീസ് തിങ്കളാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്നതിനായി സുബൈര്‍ സംശയാസ്പദമായ ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. 2018 ല്‍ ആണ് കേസിനാസ്പദമായ ട്വീറ്റ് നടത്തിയത്. 

Truth Always Triumphs | 'അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി'; സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ 1000 പേര്‍ കൂടി ഉയരും; ആള്‍ട് ന്യൂസ് സഹസ്ഥാപകനെ ജയിലിലാക്കിയ നടപടിയില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

സുബൈര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷിക്കുമെന്നും ഡെല്‍ഹി പൊലീസ് വ്യക്തമാക്കി. 

ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ബി ജെ പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ ആയിരം പേര്‍ കൂടി ഉയരുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഇന്നത്തെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്‍ഡ്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട് ന്യൂസ്. 

ആര് സൃഷ്ടിച്ചെടുക്കുന്ന കളവിന്റേയും മറ നീക്കുന്നവരാണ് അവര്‍. മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് സത്യത്തിന് നേരെയുള്ള ആക്രമണമാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണ്', എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രൊഫഷനലിസത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും എല്ലാ ഭാവങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കീഴിലുള്ള ഡെല്‍ഹി പൊലീസിന് വളരെക്കാലം മുമ്പേ തന്നെ നഷ്ടമായിരിക്കുന്നുവെന്നും, പ്രതികാര സ്വഭാവം കൊണ്ട് തിരിച്ചടിക്കുന്ന 'വിശ്വഗുരു'വിന്റെ വ്യാജ അവകാശവാദങ്ങള്‍ തുറന്ന് കാട്ടുന്നതിന്റെ മുന്‍പന്തിയില്‍ ആള്‍ട് ന്യൂസും മുഹമ്മദ് സുബൈറും ഉണ്ടായിരുന്നുവെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

Truth Always Triumphs | 'അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി'; സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ 1000 പേര്‍ കൂടി ഉയരും; ആള്‍ട് ന്യൂസ് സഹസ്ഥാപകനെ ജയിലിലാക്കിയ നടപടിയില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

Keywords:   'Truth Always Triumphs': Rahul Gandhi On Alt News Co-Founder's Arrest, New Delhi, News, Politics, Congress, Leaders, Twitter, Rahul Gandhi, Shashi Taroor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia