Arrested | നീണ്ടകര താലൂക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയെന്ന കേസില്‍ 3 പേര്‍ പിടിയില്‍

 


കൊല്ലം: (www.kvartha.com) നീണ്ടകര താലൂക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയെന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Arrested | നീണ്ടകര താലൂക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയെന്ന കേസില്‍ 3 പേര്‍ പിടിയില്‍

കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറും നഴ്‌സും ഉള്‍പെടെയുള്ളവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പരിക്കേറ്റ ഡ്യൂടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ ജില്ലാ ആശുപത്രിയിലും നഴ്‌സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തി. എന്നാല്‍ വിഷ്ണു മാസ്‌ക് ധരിച്ചിരുന്നില്ല. തുടര്‍ന്ന് മാസ്‌ക് ധരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതേചൊല്ലി വിഷ്ണുവും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പ്രതികാരമാണ് കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണം.

അതേസമയം സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Keywords: Three-member team arrested for attacking hospital when asked to wear masks, Kollam, News, Trending, Attack, Hospital, Treatment, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia