Follow KVARTHA on Google news Follow Us!
ad

Banned from hugging | വിദ്യാര്‍ഥികള്‍ ആലിംഗനം ചെയ്യുന്നത് നിരോധിച്ച് ഒരു സ്‌കൂൾ; കാരണം ഇതാണ്; നിലപാടിനെതിരെ രക്ഷിതാക്കളും കുട്ടികളും രംഗത്ത്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ, This school has banned students from hugging as part of their zero-tolerance policy to physical contact
ലൻഡൻ: (www.kvartha.com) വിദ്യാര്‍ഥികള്‍ ശാരീരിക സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനായി യുകെയിലെ ഒരു സ്‌കൂള്‍ ആലിംഗനം നിരോധിച്ചു. വിചിത്രമായ നീക്കത്തിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. വിദ്യാര്‍ഥികള്‍ പരസ്പരം സ്പള്‍ശിക്കുക, ആലിംഗനം ചെയ്യുക എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാഞ്ചസ്റ്ററിന് സമീപം സ്ഥിതി ചെയ്യുന്ന മോസ്ലി ഹോളിന്‍സ് ഹൈസ്‌കൂളാണ് അറിയിച്ചിരിക്കുന്നത്.
                
Latest-News, World, Ban, Students, School, England, Parents, Social-Media, Teachers, This school has banned students from hugging as part of their zero-tolerance policy to physical contact.

'ഒരു വിദ്യാര്‍ഥിയും ഒരിക്കലും മറ്റൊരു വിദ്യാര്‍ഥിയെ തൊടാന്‍ പാടില്ല' എന്ന് പ്രസ്താവിക്കുന്ന 'നോ കോണ്‍ടാക്റ്റ്' റൂള്‍ അനുസരിച്ച് , സാധാരണയായി സ്‌നേഹം പ്രകടിപ്പിക്കാനായി ഒരാളുടെ കൈകളില്‍ പിടിക്കുന്നതും വിലക്കി. മറ്റ് വിദ്യാര്‍ഥികളെ എടുക്കുന്നതും ആലിംഗനം ചെയ്യുന്നതും വഴക്ക് ഉണ്ടാക്കി കളിക്കുന്നതും' വിലക്കില്‍ ഉള്‍പ്പെടുന്നു. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും ഇത് ബാധകമായിരിക്കുമെന്നും മെട്രോ ഡോട് യുകെ റിപോര്‍ട് ചെയ്തു. 'ഒരു വിദ്യാര്‍ഥിയും ഒരിക്കലും മറ്റൊരു വിദ്യാര്‍ഥിയെ സ്പര്‍ശിക്കരുത്' സ്‌കൂള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കോവിഡ് മൂലം സാമൂഹ്യ അകലം പാലിക്കാൻ വേണ്ടിയാണ് ഈ നിയമങ്ങളെന്ന് തോന്നിയാൽ തെറ്റി. വിദ്യാർഥികൾക്ക് സ്‌കൂളിൽ സുരക്ഷിതത്വം തോന്നുക, പാഠങ്ങൾക്കകത്തും പുറത്തും അനുകൂലമായ അന്തരീക്ഷം, പരസ്പര ബഹുമാനം പ്രകടിപ്പിക്കുക, എല്ലാവരോടും ദയ കാണിക്കുക, പരസ്പരം പോസിറ്റീവ് മനോഭാവം, അവരുടെ സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധങ്ങൾ എന്നിവ ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് സ്‌കൂളിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പിൽ പറയുന്നു. ശ്രദ്ധയോടെയും മര്യാദ കാണിച്ചും എപ്പോഴും സുരക്ഷിതരായിരിക്കുക, പരുക്കൻ കളികളില്ല, ഒരിക്കലും മറ്റുള്ളവരെ തള്ളുകയോ വലിക്കുകയോ ചെയ്യരുത്, നിങ്ങളുടെ കൈകളും കാലുകളും സ്വയം സൂക്ഷിക്കുക എന്നിവയാണ് 'സമ്പർക്കമില്ല' എന്നത് കൊണ്ട് അർഥമാക്കുന്നതെന്നും സ്‌കൂൾ വിശദീകരിക്കുന്നു.

അതേസമയം വിദ്യാര്‍ഥികളെ ആലിംഗനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനെതിരെ കുട്ടികളും രക്ഷിതാക്കളും നെറ്റിസന്മാരും രംഗത്തെത്തി. 'ഞാന്‍ ഈ സ്‌കൂളില്‍ പഠിക്കുന്നു, എന്റെ വിരലുകള്‍ക്ക് പരിക്കേറ്റു. സുഹൃത്തിന് എന്നെ കെട്ടിപ്പിടിക്കാന്‍ ടീചറോട് അനുവാദം ചോദിക്കേണ്ടി വന്നു. ഇത് അന്യായമാണെന്ന്. സുഹൃത്തിനെ കെട്ടിപ്പിടിക്കുക പരിഹാസ്യമാണോ?! ഒരു വിദ്യാര്‍ഥി കുറിച്ചു.

പുതിയ നിയമത്തോടെ സ്‌കൂള്‍ തങ്ങളുടെ കുട്ടികളെ റോബോടുകളാക്കി മാറ്റുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ മോശം പ്രതികരണത്തെ തുടര്‍ന്ന്, പുതിയ നിയമങ്ങളെ പ്രതിരോധിക്കാന്‍ സ്‌കൂള്‍ പ്രസ്താവന ഇറക്കി. 'ഞങ്ങളുടെ 25 വര്‍ഷത്തെ നല്ല പരിശീലനത്തെ എളുപ്പത്തില്‍ പിന്തുടരാവുന്ന ഒരു നിയമമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം', ടേം റിവര്‍ എജ്യുകേഷണല്‍ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂടീവും സ്‌കൂളിന്റെ മുന്‍ പ്രധാനാധ്യാപകനുമായ ഡ്രൂ ഡങ്കന്‍ വാർത്താകുറിപ്പില്‍ വ്യക്തമാക്കി.

Keywords: Latest-News, World, Ban, Students, School, England, Parents, Social-Media, Teachers, This school has banned students from hugging as part of their zero-tolerance policy to physical contact.
< !- START disable copy paste -->

Post a Comment