BJP leader | അതൃപ്തി ഫലം കണ്ടു: ബിജെപി നേതാവിനെ സര്‍കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി

 


ഇടുക്കി: (www.kvartha.com) ബിജെപി നേതാവിനെ സര്‍കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി. ബിജെപി നേതാവിന് നിയമനം നല്‍കിയതിന്റെ പേരില്‍ സിപിഎമില്‍ അതൃപ്തിയും വിവാദവും ഉടലെടുത്തതിന് പിന്നാലെയാണ് സര്‍കാര്‍ നടപടി. നടപടിയില്‍ സിപിഎം അഭിഭാഷക സംഘടനയും എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.

BJP leader | അതൃപ്തി ഫലം കണ്ടു: ബിജെപി നേതാവിനെ സര്‍കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി

ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെയാണ് ദേവികുളം സബ്കോടതിയില്‍ അഡീഷനല്‍ പ്രോസിക്യൂടര്‍, അഡീഷനല്‍ ഗവ. പ്ലീഡര്‍ പദവിയില്‍ നിയമിച്ചിരുന്നത്.

ചില ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ബിജെപി നേതാവിനെ സര്‍കാര്‍ അഭിഭാഷകനായി നിയമിച്ചിരിക്കുന്നതെന്നാണ് പാര്‍ടിയിലെ ആക്ഷേപം. വിനോജ് കുമാര്‍ ബിജെപി, ഒബിസി മോര്‍ച ഭാരവാഹിയായിരുന്നു. ഇത്തരക്കാരെ നിയമിക്കുന്നത് കോടതിയില്‍ സര്‍കാരിന്റെ നിലപാടിന് വിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം.

Keywords: The government has canceled the appointment of a BJP leader as a lawyer, Idukki, News, Politics, Trending, Controversy, BJP, CPM, Lawyer, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia