Actor Jai helps | സിവില്‍ സര്‍വീസ് മോഹം: ജൂനിയര്‍ ആര്‍ടിസ്റ്റിന് സഹായവുമായി തമിഴ്‌നടന്‍ ജയ്

 


ചെന്നൈ: (www.kvartha.com) യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന് പഠനത്തിനാവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് തമിഴ്‌നടന്‍ ജയ്. മനീഷ പ്രിയദര്‍ശിനി എന്ന നടിക്കാണ് ജയ് സഹായവുമായെത്തിയത്. കളവാണി എന്ന സിനിമയില്‍ വിമല്‍ എന്ന നായക കഥാപാത്രത്തിന്റെ സഹോദരി വേഷവുമായി എത്തിയത് മനീഷയായിരുന്നു.

Actor Jai helps | സിവില്‍ സര്‍വീസ് മോഹം: ജൂനിയര്‍ ആര്‍ടിസ്റ്റിന് സഹായവുമായി തമിഴ്‌നടന്‍ ജയ്

അഭിനയത്തിനിടെ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനീഷ നിലവില്‍ അവസാനവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയുമാണ്. പഠനാവശ്യത്തിനായി കൈയില്‍ പണമില്ലാതിരുന്ന സമയത്താണ് നടനെ സഹായത്തിനായി സമീപിക്കുന്നതെന്ന് നടി പറയുന്നു. പുസ്തകങ്ങള്‍ വാങ്ങി കൊടുത്തതിന് പുറമെ ഭാവിയില്‍ എല്ലാ സഹായവും നല്‍കാമെന്നും നടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. തന്റെ മകള്‍ എന്നെങ്കിലുമൊരിക്കല്‍ ഒരു ഐഎഎസുകാരിയായി എത്തുമെന്ന പ്രതീക്ഷയിലാണ് നടിയുടെ അമ്മ. ആ പ്രതീക്ഷയില്‍ തന്നെയാണ് താനെന്നും നടി വ്യക്തമാക്കി.

Keywords: Tamil actor Jai helps junior artiste preparing for UPSC exams, News, National, Top-Headlines, Examination, College, Student, Actor, Actress, Chennai, LLB, Civil Service, Maneesha, Books.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia