Follow KVARTHA on Google news Follow Us!
ad

Swiggy agent's Message | 'മിസ് യു'; യുവതിക്ക് സ്വിഗി ജീവനക്കാരന്റെ സന്ദേശം! അധികൃതർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് പരാതി; മറുപടിയുമായി കംപനി

Swiggy agent sends ‘MISS YOU’ texts to woman, company replies, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സ്വിഗി ഡെലിവറി ചെയ്യുന്നയാള്‍ അയച്ച വിചിത്രമായ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോടുകള്‍ യുവതി പുറത്തുവിട്ടു. ഡെലിവറി ജീവനക്കാരന്‍ തനിക്ക് വാട്സ്ആപില്‍ സന്ദേശമയയ്ക്കാന്‍ തുടങ്ങിയതിന് ശേഷം, സ്വിഗിയുടെ സപോര്‍ട് ടീമിന് പരാതി നല്‍കിയതായി പ്രാപ്തി എന്ന യുവതി അവകാശപ്പെട്ടു.
              
Latest-News, National, Top-Headlines, Message, Woman, Complaint, Whatsapp, Food, Twitter, Swiggy, Swiggy agent sends ‘MISS YOU’ texts to woman, company replies.

സ്വിഗി, സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണത്തിന് ഫോണ്‍ നമ്പര്‍ അറിയാതെ ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് നമ്പര്‍ മാസ്‌കിംഗ്. എന്നിരുന്നാലും, സ്വിഗി പ്രതിനിധിക്ക് പ്രാപ്തിയുടെ ഫോണ്‍ നമ്പര്‍ നേടാന്‍ കഴിഞ്ഞത് അവർ ആപ് വഴി വിളിക്കാതെ ഫോണിലൂടെ വിളിച്ചതിനാലാണ്. ഇതേ തുടര്‍ന്ന്, ഡെലിവറി ബോയി അവള്‍ക്ക് 'മിസ് യു ലോട്', 'നിങ്ങള്‍ സുന്ദരിയാണ്, നല്ല പെരുമാറ്റം' എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി.

'മിക്ക സ്ത്രീകള്‍ക്കും ഇക്കാര്യം മനസിലാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചൊവ്വാഴ്ച രാത്രി സ്വിഗി ഇന്‍സ്റ്റാ സ്മാര്‍ടില്‍ നിന്ന് എനിക്ക് പലചരക്ക് സാധനങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ഡെലിവറി ബോയി എനിക്ക് വാട്സ്ആപില്‍ വിചിത്രമായ സന്ദേശങ്ങള്‍ അയച്ചു. ഈ സംഭവം ഇതാദ്യമല്ല, ' പ്രപ്തി ട്വിറ്ററില്‍ കുറിച്ചു.

സ്വിഗിയെ വിവരം ധരിപ്പിച്ചെങ്കിലും അവരുടെ കസ്റ്റമര്‍ സര്‍വീസ് ടീം തനിക്ക് മതിയായ പ്രതികരണം നല്‍കിയില്ലെന്നും യുവതി പരാതിപ്പെട്ടു. 'ദയവായി ഇത് നിസ്സാരമായി കാണരുത്,' യുവതി കംപനിയോട് അഭ്യര്‍ത്ഥിച്ചു, ഏജന്റുമാര്‍ക്ക് അവരുടെ ഇടപാടികാരുടെ വിലാസം അറിയാമെന്നും ഇത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നെന്നും അവര്‍ പറഞ്ഞു.

അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണി ഉണ്ടായെന്നും ശരിക്കും ഞെട്ടിപ്പോയെന്നും വീട്ടില്‍ തനിച്ചാണെങ്കില്‍ താന്‍ ഇനി രാത്രി വൈകിയോ അതിനിടയിലോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. സ്വിഗിയുടെ എസ്‌കലേഷന്‍ ടീമും സിഇഒയുടെ ഓഫീസും യുവതിയെ ബന്ധപ്പെട്ടതായി ഇന്നലെ പങ്കിട്ട ട്വീറ്റില്‍ കംപനി പറഞ്ഞു. 'അവര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അറിയിച്ചു,' ട്വീറ്റില്‍ പറയുന്നു.

'ഓരോ തവണ ഡെലിവറി ചെയ്യേണ്ടയാളെ വിളിക്കുമ്പോഴും ആപ് ഉപയോഗിച്ചാല്‍ നമ്പര്‍ മാസ്‌കിംഗ് സംവിധാനം മാറും എന്നാണ് ഞാന്‍ കേട്ടത്,' ഡെലിവറി ജീവനക്കാരന് തന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത് ഇങ്ങനെയാകാമെന്ന് പ്രാപ്തി കരുതുന്നു. ആപ് ഉപയോഗിച്ച് ഒരിക്കല്‍ അവരെ ബന്ധപ്പെടുകയും പിന്നീട് ഞങ്ങളുടെ കോള്‍ ലോഗ് ഉപയോഗിച്ച് അവരെ വീണ്ടും വിളിക്കുകയും ചെയ്താല്‍ അവര്‍ ഞങ്ങളുടെ നമ്പര്‍ ശ്രദ്ധിക്കും. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ ആളുകള്‍ കമന്റ് ബോക്‌സില്‍ ഇസ്വിഗ്ഗിയെ നിര്‍ബന്ധിച്ചു. പോലീസില്‍ പീഡനക്കേസ് കൊടുക്കാനും ചിലര്‍ പ്രാപ്തിയെ ഉപദേശിച്ചു.

സാധനങ്ങളും ആഹാരവും വിതരണം ചെയ്യുന്ന കംപനികളെ കുറിച്ച് ധാരാളം പരാതി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. അതിന് പുറമെയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകുന്നത്.

Keywords: Latest-News, National, Top-Headlines, Message, Woman, Complaint, Whatsapp, Food, Twitter, Swiggy, Swiggy agent sends ‘MISS YOU’ texts to woman, company replies.
< !- START disable copy paste -->

Post a Comment