Girl Student Attacked | അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനിയെ മണ്ണ് മാഫിയാ സംഘത്തലവന്‍ അടിച്ചുവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി

 


മൂവാറ്റുപുഴ: (www.kvartha.com) വീടിനുസമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനിക്ക് നേരെ മണ്ണ് മാഫിയ സംഘത്തിന്റെ ക്രൂരത. പെണ്‍കുട്ടിയെ മണ്ണ് മാഫിയ സംഘത്തലവന്‍ അടിച്ചുവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി ലാലുവിന്റെ മകള്‍ അക്ഷയയെയാണ് ഇയാള്‍ മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ആക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മൂവാറ്റുപുഴ നിര്‍മല കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ. അക്രമത്തില്‍ അവശയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിന് വിധേയമാക്കി. സംഭവത്തില്‍ മണ്ണെടുപ്പ് സംഘത്തിന്റെ തലവനെന്ന് അറിയപ്പെടുന്ന അന്‍സാറിനെതിരെ സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും കേസെടുത്തു.

ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങി അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായിരുന്നു. 

Girl Student  Attacked | അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനിയെ മണ്ണ് മാഫിയാ സംഘത്തലവന്‍ അടിച്ചുവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി


മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിര്‍മാണങ്ങളോ നടത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പൊലീസ് മടങ്ങിയത്.

എന്നാല്‍, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപറുമായെത്തി ഇയാള്‍ വീണ്ടും മണ്ണെടുപ്പ് തുടങ്ങി. വീടുകളോടു ചേര്‍ന്ന് മുപ്പത് മീറ്റര്‍ വരെ ആഴത്തില്‍ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് ലാലു പറഞ്ഞു. ബുധനാഴ്ച മെണ്ണടുപ്പ് തുടര്‍ന്നപ്പോള്‍ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച അക്ഷയയെ അന്‍സാര്‍ ആക്രമിക്കുകയായിരുന്നു. ലാലു ജോലി സ്ഥലത്തായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചവരെയും അന്‍സാര്‍ ഭീഷണിപ്പെടുത്തിയെന്ന് ലാലു പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത് പ്രസിഡന്റ് ഒ പി ബേബി ആവശ്യപ്പെട്ടു. ഭരണകക്ഷിയില്‍ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ ആരോപിച്ചു.

Keywords: Girl Student  Attacked By Sand Mafia Leader, Muvattupuzha, News, Mobile Phone, Attack, Complaint, Police, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia