SSC to fill vacancies | ഉദ്യോഗാർഥികൾക്ക് അവസരം: കേന്ദ്ര സർകാർ വകുപ്പുകളിലെ 70,000 ഒഴിവുകൾ നികത്താൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ നിയമന പ്രക്രിയകൾ ഉടൻ ആരംഭിക്കും

 


ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സർകാർ വകുപ്പുകളിലെ 70,000 ഒഴിവുകൾ നികത്തുന്നതിനുള്ള നിയമന നടപടികൾ സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) ഉടൻ ആരംഭിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ 10 ലക്ഷം പേരെ റിക്രൂട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച അഭ്യർഥിച്ചതിന് ശേഷമുള്ള എസ്എസ്‌സി പ്രഖ്യാപനം വളരെ പ്രധാനമാണ്.
                     
SSC to fill vacancies | ഉദ്യോഗാർഥികൾക്ക് അവസരം: കേന്ദ്ര സർകാർ വകുപ്പുകളിലെ 70,000 ഒഴിവുകൾ നികത്താൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ നിയമന പ്രക്രിയകൾ ഉടൻ ആരംഭിക്കും

നിയമന പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എസ്എസ്‌സി 70,000 അധിക തസ്തികകൾ നികത്താനുള്ള നടപടികൾ ആരംഭിക്കും. പ്രത്യേക പരീക്ഷകളുടെ അറിയിപ്പുകൾ യഥാസമയം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുമെന്ന് എസ്എസ്‌സി പൊതുഅറിയിപ്പിൽ പറഞ്ഞു.

ഉദ്യോഗാർത്ഥികൾ എസ്എസ്‌സിയുടെ വെബ്‌സൈറ്റായ www(dot)ssc(dot)nic(dot)in ഇടയ്‌ക്കിടെ പരിശോധിക്കാൻ ശുപാർശ ചെയ്യുന്നതായി ജൂൺ 20-ലെ വിജ്ഞാപനത്തിൽ അതോറിറ്റി വ്യക്തമാക്കി. കേന്ദ്ര സർകാർ മന്ത്രാലയങ്ങളിലെ റിക്രൂട്മെന്റുകളിൽ ഭൂരിഭാഗവും നടത്തുന്നത് ഡെൽഹി ആസ്ഥാനമായുള്ള സ്റ്റാഫ് സെലക്ഷൻ കമീഷൻ ആണ്.

Keywords:  SSC to fill 70,000 vacancies in central govt departments, hiring to begin soon, National, News, Newdelhi, Central Government, Top-Headlines, Job, Vacancy, SSC, Website.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia