Follow KVARTHA on Google news Follow Us!
ad

Sri Lanka economic crisis | ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: പെട്രോള്‍ പമ്പില്‍ ക്യൂ നില്‍ക്കുന്ന ആളുകള്‍ക്ക് ചായയും കടിയും നൽകി മുന്‍ ക്രികറ്റ് താരം

Sri Lanka economic crisis: Former SL cricketer Roshan Mahanama serves tea and buns #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയില്‍ ഭക്ഷണം, മരുന്ന്, പാചക വാതകം, പെട്രോള്‍, ഡീസല്‍, ടോയ്ലറ്റ് പേപര്‍, തീപ്പെട്ടി തുടങ്ങിയ അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇന്ധനവും പാചക വാതകവും വാങ്ങാന്‍ ലങ്കക്കാര്‍ മാസങ്ങളോളം സ്റ്റോറുകള്‍ക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുന്‍ ശ്രീലങ്കന്‍ ക്രികറ്റ് താരം റോഷന്‍ മഹാനാമ (Roshan Mahanama) വാര്‍ഡ് പ്ലേസിനും വിജേരാമ മാവതയ്ക്കും ചുറ്റുമുള്ള പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ചായയും കടിയും വിളമ്പുന്ന ചിത്രങ്ങള്‍ പങ്കിട്ടു. ഇത് മാത്രം മതി ലങ്കയുടെ പരിതാപ അവസ്ഥ മനസിലാക്കാന്‍.
           
Sri Lanka economic crisis: Former SL cricketer Roshan Mahanama serves tea and buns to people standing in queues at petrol station, National, News, Top-Headlines, Colombo, Britain, Government, COVID19, Farmers, Diesel, Petrol.

'പെട്രോള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഞങ്ങള്‍ കമ്യൂണിറ്റി മീല്‍ ഷെയറിലെ ടീമിനൊപ്പം ചായയും ബണും (Bun) വിളമ്പി. ക്യൂ ദിവസം ചെല്ലുന്തോറും നീളുകയാണ്, ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങളുണ്ടാകും,' മഹാനാമ ട്വിറ്ററില്‍ കുറിച്ചു. 'ദയവായി, ഇന്ധനം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുക. നിങ്ങള്‍ക്ക് സുഖമില്ലെങ്കില്‍, നിങ്ങളുടെ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ ബന്ധപ്പെടുക, പിന്തുണ ആവശ്യപ്പെടുക അല്ലെങ്കില്‍ 1990 എന്ന നമ്പറില്‍ വിളിക്കുക. ഈ പ്രയാസകരമായ സമയങ്ങളില്‍ നമ്മള്‍ പരസ്പരം താങ്ങാകണം', അദ്ദേഹം പറഞ്ഞു.

1948ല്‍ ബ്രിടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. താപവൈദ്യുതി ഉല്‍പാദനത്തിനായുള്ള ഡീസല്‍ വിതരണം വേണ്ടി വന്നതോടെ ഫെബ്രുവരി പകുതി മുതല്‍ ദ്വീപില്‍ ഇന്ധനം നിറയ്ക്കാനായി ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. കടക്കെണിയിലായ ദ്വീപ് രാഷ്ട്രത്തിലെ രൂക്ഷമായ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ ഭക്ഷണത്തിനും മരുന്ന് വിതരണത്തിനും പുറമെ ആയിരക്കണക്കിന് ടണ്‍ ഡീസലും പെട്രോളും നല്‍കി ഇന്‍ഡ്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്.

പൊതുഗതാഗതത്തിലെ തിരക്ക് കുറയ്ക്കുന്നതിന് സര്‍കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രീലങ്ക വെള്ളിയാഴ്ച ഉത്തരവിട്ടു. അവശ്യ ഇറക്കുമതിക്കുള്ള വിദേശ പണത്തിന്റെ കുറവ് പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാജപക്സെ കുടുംബാംഗങ്ങളുടെ കെടുകാര്യസ്ഥതയാണ്. കോവിഡ് കാരണം ടൂറിസം വരുമാനത്തിലുണ്ടായ ഇടിവ്, കര്‍ഷകരെ നശിപ്പിച്ച ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാസവള നിരോധനം എന്നിവ മൂലം ഇതിനകം തന്നെ വരുമാനം വെട്ടിക്കുറച്ച നികുതി ഇളവ് എന്നിവയാണ് സാമ്പത്തിക ദുരിതത്തിന് കാരണം.

Keywords: Sri Lanka economic crisis: Former SL cricketer Roshan Mahanama serves tea and buns to people standing in queues at petrol station, National, News, Top-Headlines, Colombo, Britain, Government, COVID19, Farmers, Diesel, Petrol. 
< !- START disable copy paste -->

Post a Comment