Sophia at Kerala | ലോകം ചുറ്റിക്കറങ്ങുന്നതിനിടെ കേരളത്തിലുമെത്തി 'സോഫിയ'; സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി മനുഷ്യ റോബോട്

 



തിരുവനന്തപുരം: (www.kvartha.com) ലോകം ചുറ്റിക്കറങ്ങുന്നതിനിടെ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യ റോബോട് 'സോഫിയ' കേരളത്തിലുമെത്തി. ആദ്യമായാണ് ഒരു ദക്ഷിണേന്‍ഡ്യന്‍ ക്യാംപസില്‍ സോഫിയ എത്തുന്നത്. 

കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ട്രത്തിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി.

Sophia at Kerala | ലോകം ചുറ്റിക്കറങ്ങുന്നതിനിടെ കേരളത്തിലുമെത്തി 'സോഫിയ'; സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി മനുഷ്യ റോബോട്


12 ലക്ഷം രൂപ ചിലവിട്ടാണ് ഈ മനുഷ്യ റോബോടിനെ ഫെസ്റ്റിന്റെ സംഘാടകര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സോഫിയയെ ടെക് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടി 2022-ന്റെ സംഘാടകര്‍.

2017-ലാണ് സോഫിയയ്ക്ക് സഊദി അറേബ്യന്‍ പൗരത്വം ലഭിച്ചത്. ലോകത്ത് ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട് എന്ന ഖ്യാതിയും സോഫിയക്കാണ്. 

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Trending, Social humanoid robot Sophia, draped in traditional Kerala Saree arrives in TVM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia