Sitaram Yechury | രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ നടന്ന എസ് എഫ് ഐ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല, വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് സീതറാം യെചൂരി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ നടന്ന എസ് എഫ് ഐ ആക്രമണത്തെ തള്ളി സി പി എം കേന്ദ്രനേതൃത്വവും. ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സി പി എം ജെനറല്‍ സെക്രടറി സീതറാം യെചൂരി പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്നും യെചൂരി തുറന്നടിച്ചു.

എസ് എഫ് ഐ ഒരു സ്വതന്ത്ര സംഘടനയാണ്. ഓഫിസ് അക്രമിച്ചതിന് പിന്നില്‍ പാര്‍ടിയുമായി ബന്ധമുള്ളവരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. രാഹുലിനെതിരെ നടന്ന ആക്രമണം വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സീതാറാം യെചൂരി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി.

ഇ ഡി നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും സീതാറാം യെചൂരി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ യെചൂരി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, വി ടി ബല്‍റാം തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിനുനേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.


 Sitaram Yechury | രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ നടന്ന എസ് എഫ് ഐ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല, വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് സീതറാം യെചൂരി


ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിതെന്നും എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍കാര്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Sitaram Yechury's statement about SFI attack against Rahul Gandhi's office, New Delhi, News, Politics, Sitharam Yechoori, Criticism, Rahul Gandhi, Office, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia