Singer Manjari gets married | ഗായിക മഞ്ജരി വിവാഹിതയായി; വരന്‍ ബാല്യകാല സുഹൃത്ത് ജെറിന്‍

 


തിരുവനന്തപുരം: (www.kvartha.com) ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. ബംഗ്ലൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും, ഗായകന്‍ ജി വേണുഗോപാലും ഭാര്യയും പങ്കെടുത്തു.

Singer Manjari gets married | ഗായിക മഞ്ജരി വിവാഹിതയായി; വരന്‍ ബാല്യകാല സുഹൃത്ത് ജെറിന്‍

ഒപ്പം നടി പ്രിയങ്ക, സിദ്ധാര്‍ഥ് ശിവ എന്നിവര്‍ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങിന് പങ്കെടുത്തത്. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അകാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍കാരമെന്ന് മഞ്ജരി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Singer Manjari gets married | ഗായിക മഞ്ജരി വിവാഹിതയായി; വരന്‍ ബാല്യകാല സുഹൃത്ത് ജെറിന്‍

മാതാപിതാക്കള്‍ക്കൊപ്പം മസ്ഖതില്‍ ആയിരുന്നു മഞ്ജരിയുടെ കുട്ടിക്കാലം. മസ്ഖതില്‍ ഒന്നാം ക്ലാസ് മുതല്‍ തനിക്കൊപ്പമിരുന്ന് പഠിച്ച ആളെ തന്നെയാണ് മഞ്ജരി വിവാഹം കഴിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി സമൂഹ മാധ്യമം വഴി പങ്കുവച്ചത്.

പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാ പ്രവാഹമായിരുന്നു. വിവാഹ വാര്‍ത്തയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.

2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ 'അച്ചുവിന്റെ അമ്മ'യിലൂടെ ഇളയരാജയ്‌ക്കൊപ്പം ചെയ്ത ആദ്യ പാട്ട് 'താമരക്കുരുവിക്കു തട്ടമിട്...' മലയാളത്തിലെ ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ്.

അരങ്ങേറ്റം മുതല്‍, രമേഷ് നാരായണന്‍, ഇളയരാജ, എം.ജി. രാധാകൃഷ്ണന്‍, കൈതപ്രം വിശ്വനാഥന്‍, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, മോഹന്‍ സിത്താര, പരേതരായ രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ജരിക്ക് രണ്ടുതവണ ലഭിച്ചു. രണ്ട് തവണ ഏഷ്യാനെറ്റ് ഫിലിം അവര്‍ഡും മഞ്ജരിക്ക് ലഭിച്ചു. 2004-ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ 'മുകിലിന്‍ മക്കളേ..' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്.

പിന്നാലെ 2008-ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുറിക്കിന്മേല്‍...' എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

Keywords:  Singer Manjari gets hitched, marries her childhood friend Jerin, Thiruvananthapuram, News, Marriage, Singer, Suresh Gopi, Song, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia