Silk Cultivation | പട്ടുനൂല്‍ കൃഷി ലാഭകരമാക്കാം; അറിയാം സാധ്യതകള്‍

 



തിരുവനന്തപുരം: (www.kvartha.com) കരുതലോടെ പരിചരിച്ചാല്‍ പട്ടുനൂല്‍ കൃഷി നമുക്കും ലാഭകരമാക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ പുഴുക്കള്‍ക്ക് രോഗംവന്ന് നഷ്ടസാധ്യതയും ഏറെയാണ്. ഒരു ഏകറില്‍ 200 പുഴുക്കള്‍ വരെയും വര്‍ഷത്തില്‍ അഞ്ചുതവണയും കൃഷിചെയ്യാം. സ്വയം തൊഴിലായി ചെയ്യാവുന്ന ഏറ്റവും നല്ല ആദായകൃഷിയാണ്. 

കൃഷിക്ക് ആവശ്യമായ മുട്ടകള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കൊണ്ടുവരുന്നത്. തമിഴ്‌നാട്ടില്‍ 750 രൂപയും കര്‍ണാടകയില്‍ 1000 രൂപയുമാണ് 100 മുട്ടകളടങ്ങുന്ന ഒരു പാകറ്റിന്റെ വില. 

മുട്ട വിരിയിക്കല്‍ 50 മുട്ടകള്‍ വീതം ട്രേയില്‍ പരത്തി മുകളില്‍ ബടര്‍ പേയ്പര്‍ കൊണ്ട് മൂടണം. ശേഷം കറുത്ത തുണിയിലോ പേയ്പറിലോ പൊതിഞ്ഞുവയ്ക്കണം. മുട്ട ലഭിക്കുന്ന പാകറ്റില്‍ വിരിയുന്ന ദിവസത്തിന്റെ സമയം ഉണ്ടാവും. വിരിയുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പേയാണ് മുട്ട വിരിയിപ്പിക്കാന്‍ വയ്ക്കുക. മുട്ട വിരിഞ്ഞ ശേഷം അടിയില്‍ നെറ്റ് വിരിച്ച് മറ്റൊരു വലിയ ട്രേയിലേക്ക് പുഴുക്കളെ മാറ്റി മള്‍ബറി ഇലകള്‍ ചെറുതായി അരിഞ്ഞ് രണ്ടര ദിവസം രാവിലെയും വൈകുന്നേരവും ഭക്ഷണമായി നല്‍കും.  

രണ്ടുഘട്ടം ട്രേയില്‍ വളര്‍ത്തി കഴിഞ്ഞാല്‍ ഷെഡ്ഡില്‍ സജ്ജീകരിച്ച വലിയ സ്റ്റാന്‍ഡിലേക്ക് പുഴുക്കളെ മാറ്റും. ആവശ്യമായ മള്‍ബറി ഇലകളും തണ്ടും ഭക്ഷണമായി നല്‍കും. കൃഷിയുടെ അഞ്ചാം ഘട്ടത്തില്‍ അഞ്ചര  മുതല്‍ ഏഴുദിവസം വരെ തുടര്‍ച്ചയായി തീറ്റ നല്‍കും. ഇതിനുശേഷം പുഴുക്കള്‍ തീറ്റ നിര്‍ത്തി കൊകൂണ്‍ നിര്‍മിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. 

ഈ ഘട്ടത്തില്‍ ഇവ തലയുയര്‍ത്തി അനുയോജ്യ സ്ഥലം പരതും. ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാന്‍ഡില്‍ വച്ചുകൊടുക്കും. പുഴുക്കള്‍ ഇതിലേക്ക് കയറി നൂല്‍ നൂല്‍ക്കാന്‍ ആരംഭിക്കും. പുഴുക്കള്‍ക്ക് ഉപദ്രവമാവുന്ന ഒന്നും ഈ വേളയില്‍ പാടില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷം വില്‍പനക്കാവശ്യമായ കൊകൂണ്‍ ലഭിക്കും.   

Silk Cultivation | പട്ടുനൂല്‍ കൃഷി ലാഭകരമാക്കാം; അറിയാം സാധ്യതകള്‍


കേരളത്തില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളാണ് പട്ടുനൂല്‍ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേന്ദ്ര സില്‍ക് ബോര്‍ഡിന്റെയും വിവിധ സംസ്ഥാന സര്‍കാറുകളുടെയും ധന സഹായത്തോടെ ലാഭകരമായി ചെയ്യാന്‍ പറ്റുന്ന കൃഷിയാണിത്. 

മള്‍ബറി കൃഷി, പുഴുവിനെ വളര്‍ത്താനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, ഷെഡ് നിര്‍മാണം, ജലസേചനം എന്നിവയ്ക്കായി കേന്ദ്ര സര്‍കാര്‍ പദ്ധതിയുടെ 50 ശതമാനവും സംസ്ഥാന സര്‍കാര്‍ 25 ശതമാനവും സബ്‌സീഡി നല്‍കും. 25 ശതമാനം സ്വന്തമായി മുടക്കണം.

Keywords:  News,Kerala,State,Thiruvananthapuram,Agriculture,Top-Headlines,Farmers, Silk cultivation can be made profitable
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia