Follow KVARTHA on Google news Follow Us!
ad

Sharad Pawar | മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധിക്കിടെ ഉദ്ധവ് താകറെയെ കാണാനെത്തി ശരദ് പവാര്‍; കൂടെ മകള്‍ സുപ്രിയ സുലെയും; ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ ഉപദേശിച്ചതായി റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Politics,Trending,Shiv Sena,Sarat Pawar,Visit,Meeting,National,
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താകറെയെ കാണാനെത്തി. കൂടെ മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവരും ഉണ്ടായിരുന്നു.


Sharad Pawar Advises Uddhav Thackeray To Make Eknath Shinde The CM: Sources, Mumbai, News, Politics, Trending, Shiv Sena, Sarat Pawar, Visit, Meeting, National


മന്ത്രിസഭ രാജി വയ്ക്കുമോ എന്ന കാര്യത്തില്‍ ഫേസ്ബുക് ലൈവിലൂടെ താകറെ തന്റെ നിലപാടറിയിച്ചതിന് പിന്നാലെയാണ് പവാറിന്റെ സന്ദര്‍ശനം. ചര്‍ചയില്‍ മന്ത്രിസഭാ നിലനില്‍പിനെ സംബന്ധിച്ച പ്രധാന തീരുമാനങ്ങള്‍ ഉണ്ടായെന്നാണ് അറിയുന്നത്. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ ഉപദേശിച്ചതായും റിപോര്‍ടുണ്ട്. കൂടിക്കാഴ്ച കഴിഞ്ഞ് പവാര്‍ വസതിയില്‍ നിന്നും തിരിച്ചുപോയതായും റിപോര്‍ടുണ്ട്.

വിമത എംഎല്‍എമാര്‍ നേരിട്ടു വന്ന് ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതിനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാന്‍ രാജിവയ്ക്കും.

പക്ഷേ എന്റെ അടുത്ത് വന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറതിലേക്ക് പോയിരിക്കുന്നത്. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ലെങ്കിലും അതെന്നോടു പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയാറാണ്. പകരം ശിവസേനയില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാം എന്നും ഉദ്ധവ് പറഞ്ഞിരുന്നു.

ഇതിനിടെ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ശിവസേന വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ സമയം തേടി. വീഡിയോ കണ്‍ഫറന്‍സിനാണ് സമയം തേടിയത്.

Keywords: Sharad Pawar Advises Uddhav Thackeray To Make Eknath Shinde The CM: Sources, Mumbai, News, Politics, Trending, Shiv Sena, Sarat Pawar, Visit, Meeting, National.


Post a Comment