Punishment for Adulterated Food | തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായി കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി സഊദി അറേബ്യ; 10 വര്‍ഷം തടവും 10 മില്യന്‍ റിയാല്‍ പിഴയും

 



റിയാദ്: (www.kvartha.com) തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായി കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി സഊദി അറേബ്യ. ആരോഗ്യകരമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ സഊദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷനാണ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും അത്തരം തെറ്റായ സമ്പ്രദായങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. 

Punishment for Adulterated Food | തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായി കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി സഊദി അറേബ്യ; 10 വര്‍ഷം തടവും 10 മില്യന്‍ റിയാല്‍ പിഴയും


ഭക്ഷ്യ നിയമത്തിലെ ആര്‍ടികിള്‍ 36 അനുസരിച്ച് ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ അന്വേഷണം ഏറ്റെടുത്ത് നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍നിന്നും അവരെ തടയുകയും ചെയ്യും. കൂടാതെ, കോടതി കുറ്റക്കാരായി കണ്ടെത്തുന്നവരെ കുറിച്ച് അവരുടെ സ്വന്തം ചെലവില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മപ്പെടുത്തി.

Keywords:  News,World,international,Gulf,Riyadh,Gulf,Food,pilgrimage,Warning, Saudi: 10-year jail and SR10m fine for distributing adulterated food among pilgrims
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia